Breaking

Monday, February 11, 2019

റാഫേല്‍ ഇടപാട്: സിഎജിയ്‌ക്കെതിരേയും കോണ്‍ഗ്രസ്... വിരുദ്ധ താത്പര്യങ്ങൾ! സിഎജി സ്വയം മാറി നില്‍ക്കണം

ദില്ലി: റാഫേല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഫെബ്രുവരി 11 ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. എന്നാല്‍ ഇതില്‍ നിന്ന് സിഎജി സ്വയം മാറിനില്‍ക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. താത്പര്യ വൈരുദ്ധ്യങ്ങള്‍ (കോണ്‍ഫ്‌ലിക്ട് ഓഫ് ഇന്ററസ്റ്റ്) നിലനില്‍ക്കുന്നതിനാല്‍ സിഎജി സ്വയം മാറി നില്‍ക്കണം എന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെടുന്നത്. രാജീവ് മെഹ്‌റിഷി ആണ് നിലവിലെ സിഎജി.

from Oneindia.in - thatsMalayalam News http://bit.ly/2SnQ8Ei
via IFTTT