നാദാപുരം:വളയം പഞ്ചായത്തിലെ കുയ്‌തേരിയില്‍ മുസ്ലിം ലീഗ് കേന്ദ്രത്തിലുണ്ടായ സ്റ്റീല്‍ ബോംബ് സഫോടനത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. കുയ് തേരി ഒ പി മുജീബിന്റെ മക്കളായ ഫാത്തിമ 10 ,നാദിയ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത് .ഇവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച രാവിലെ എട്ടരയോടെ മദ്രസയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് സംഭവം.റോഡരികിലെ മതിലില്‍ സ്ഫോടനത്തില്‍ പാടുകളുണ്ട് .
പ്രദേശത്തെ പ്രകമ്പനം കൊള്ളിച്ച ഉഗ്രസ്ഫോടനമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി.
from Anweshanam | The Latest News From India https://ift.tt/2GRtltG
via IFTTT