Breaking

Wednesday, February 20, 2019

കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ഗ്യാസ് എങ്ങനെ ഉഴിവാക്കാം

മിക്കവാറും നവജാത ശിശുക്കള്‍ക്കുണ്ടാകുന്ന ഒരു പ്രശ്നമാണ് വയറ്റില്‍ ഗ്യാസ് വരുന്നത്. പ്രത്യേകിച്ചും പാല്‍ കുടിച്ചു കഴിഞ്ഞാല്‍ എക്കിളും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും ഗ്യാസ് വയറ്റില്‍ വന്നു നിറഞ്ഞാല്‍ ഉണ്ടാകുകയും ചെയ്യും. മിക്കവാറും അമ്മമാര്‍ക്ക് ആവലാതിയുണ്ടാക്കുന്ന ഒരു കാര്യം കൂടിയാണ് ഇത്.

സാധാരണ ഗതിയില്‍ മുലപ്പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ തോളില്‍ കമഴ്ത്തിക്കിടത്ത് പുറത്തു തട്ടിയാല്‍ ഗ്യാസ് വയറ്റില്‍ വന്നു നിറയുന്നത് ഒഴിവാക്കാം. കുഞ്ഞിനെ കമഴ്ത്തിക്കിടത്തി മുതുകിലും വയറ്റിലും പതുക്കെ മസാജ് ചെയ്യുന്നതും ഗ്യാസ് വരാതിരിക്കാനുള്ള മറ്റൊരു വഴിയാണ്.

കുഞ്ഞിന് ഇളം ചൂടുവെള്ളം കൊടുക്കുന്നത് ഗ്യാസ് കളയാനുള്ള മറ്റൊരു വഴിയാണ്. വെള്ളത്തിന്റെ ചൂട് കുറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞിനെ ഇളംചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നതും ഗുണം ചെയ്യും. കുഞ്ഞുങ്ങള്‍ക്ക് കഴിവതും മുലപ്പാല്‍ തന്നെ കൊടുക്കുക. പശുവിന്‍ പാല്‍ നല്‍കുമ്പോള്‍ ഇളംചൂടോടെ നേര്‍പ്പിച്ചു കൊടുക്കുക. റെഡിമെയ്ഡ് പാലുകള്‍ നല്‍കാതിരിക്കുകയാണ് നല്ലത്. 

മുലയൂട്ടുമ്പോള്‍ മുലക്കണ്ണ് കുഞ്ഞിനെ വായിലേക്കു പൂര്‍ണമായും നല്‍കുക. ഇത് പാലിനൊപ്പം വായു ഉള്ളില്‍ ചെല്ലാതിരിക്കാന്‍ സഹായിക്കും. കുഞ്ഞിനെ കളിപ്പിക്കുന്നതും കാലുകള്‍ വട്ടത്തില്‍ പതുക്കെ അനക്കിക്കൊടുക്കുന്നതും ഗ്യാസ് കളയാന്‍ സഹായിക്കുന്ന മറ്റു വഴികളാണ്. ശരീരം അനങ്ങുന്നത് ഗ്യാസ് പോകാന്‍ നല്ലതാണ്.


 



from Anweshanam | The Latest News From Health https://ift.tt/2GCXYUi
via IFTTT