Breaking

Thursday, July 23, 2020

വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പ്രവാസിയെ മരിച്ചനിലയിൽ കണ്ടെത്തി

കാളികാവ് : കോവിഡ് ഭേദമായശേഷം ദുബായിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ തട്ടാൻപടിയിലെ പാലോട്ടിൽ അബ്ദുൽഗഫൂറിന്റെ മകൻ ഇർഷാദലി (26)യെയാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചനിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തത്തിന് കാളികാവ് പോലീസ് കേസെടുത്തു. വീടിനുസമീപം നിർമിച്ച പുതിയ വീടിന്റെ ഒന്നാംനിലയിലാണ് ഇർഷാദലി താമസിച്ചിരുന്നത്. വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാറാണ് പതിവ്. ജൂലായ് നാലിനാണ് ഇർഷാദലി ദുബായിൽനിന്ന് എത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 വരെ ഫോണിലും വീടിന്റെ മുകളിൽനിന്നുമായി കൂട്ടുകാരുമായി സംസാരിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം എത്തിച്ചപ്പോൾ രാവിലെ നൽകിയ പ്രഭാത ഭക്ഷണമടക്കം കഴിക്കാതെ കണ്ട സാഹചര്യത്തിലാണ് വീട്ടുകാർ അന്വേഷണം നടത്തിയത്. ദേഹത്തിന് നിറംമാറ്റം സംഭവിച്ച നിലയിലായിരുന്നു. മൂക്കിലൂടെ രക്തം ഒഴുകുകയും ചെയ്തിട്ടുണ്ട്. പി.പി.ഇ. കിറ്റ് ഉൾപ്പെടെ ധരിച്ച് പോലീസ് മൃതദേഹം കിടന്ന സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനാഫലം ലഭിച്ചതിനുശേഷമാണ് തുടർനടപടികൾ സ്വീകരിക്കുക.മാതാവ്: ആമിന. സഹോദരി: അഫില.


from mathrubhumi.latestnews.rssfeed https://ift.tt/32K7OxP
via IFTTT