Breaking

Thursday, July 23, 2020

എയര്‍ ഇന്ത്യ ജീവനക്കാരുടെ ബത്ത 50% വരെ കുറച്ചു; ഏപ്രില്‍ ഒന്ന് മുതല്‍ പ്രബാല്യത്തില്‍

ന്യൂഡൽഹി: ജീവനക്കാരുടെ ബത്ത20% മുതൽ 50% വരെ കുറയ്ക്കാൻ ഉത്തരവിറക്കി എയർഇന്ത്യ. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ തന്നെ ഇത് പ്രാബല്യത്തിലുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഒരു മാസത്തിൽ ഏത്ര മണിക്കൂർ വിമാനം പറത്തിയോ അതിനെ അടിസ്ഥാനമാക്കി ഫ്ളൈയിങ് അലവൻസ് നൽകുമെന്നും ഉത്തരവിലുണ്ട്. വേതനം വെട്ടിക്കുറയ്ക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യൻ കൊമേഴ്ഷ്യൽ പൈലറ്റ് അസോസിയേഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിമാസം 25,000 രൂപയിൽ കൂടുതൽ ശമ്പളമുള്ള ജീവനക്കാരുടെ പ്രതിമാസ ബത്ത 50 ശതമാനം വരെ എയർ ഇന്ത്യ കുറച്ചിട്ടുണ്ട്. അതേ സമയം അടിസ്ഥാന ശമ്പളവും ഐഡിഎ, വീട്ടുവാടക ബത്തയും മാറ്റമില്ലാതെ തുടരുമെന്നും ബുധനാഴ്ച ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ക്യാബിൻ ക്രൂ അംഗങ്ങൾക്ക് 20 ശതമാനം അലവൻസാണ് വെട്ടിക്കുറച്ചിട്ടുള്ളത്. കൊറോണ വൈറസ് മഹമാരിയെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ വ്യോമയാന മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടർന്ന് രാജ്യത്തെ മിക്ക വിമാന കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കൽ, പിരിച്ചുവിടൽ, ശമ്പളമില്ലാതെ അവധി തുടങ്ങിയ നടപടികൾ സ്വീകരിച്ചുവരികയാണ്. Content Highlights:Air India Cuts Employee Allowance by up to 50 Per Cent


from mathrubhumi.latestnews.rssfeed https://ift.tt/39rENs7
via IFTTT