നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവർക്കെതിരേ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് ലാവണ്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. തമന്ന തന്റെ കാമുകിയായിരുന്നുവെന്നും ലാവണ്യ ത്രിപാഠിയെ താൻ വിവാഹം ചെയ്തുവെന്നുമാണ് ഇയാൾ സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. ലാവണ്യ മൂന്ന് തവണ ഗർഭിണിയായെന്നും അബോർഷൻ ചെയ്തുവെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ലാവണ്യ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകുകയായിരുന്നു. സുജീത്ത് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സാഹോയിൽ താനായിരുന്നു നായകൻ ആകേണ്ടിയിരുന്നത് എന്നും എന്നാൽ പ്രഭാസ് തന്റെ സ്വാധീനം ഉപയോഗിച്ച് വേഷം തട്ടിയെടുത്തുവെന്നും ഇയാൾ ആരോപിച്ചിരുന്നു. പ്രഭാസിന് പുറമേ മഹേഷ് ബാബുവും തന്റെ സിനിമകൾ തട്ടിയെടുത്തുവെന്നും ഇയാൾ പറഞ്ഞിരുന്നു. Content Highlights:Sriramoju Sunishith, Man who claimed affair with Tamannaah and marrying Lavanya Tripathi arrested
from mathrubhumi.latestnews.rssfeed https://ift.tt/39qkb3u
via
IFTTT