ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസ് നിർത്തിവെക്കണമെന്ന ആവശ്യം തള്ളി വ്യോമയാന മന്ത്രാലയം. മേയ് 31 വരെ വിമാന സർവീസ് നിർത്തിവെക്കണമെന്ന മഹാരാഷ്ട്രയുടേയും തമിഴ്നാടിന്റെയും ആവശ്യം പ്രായോഗികമല്ലെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. മുഴുവൻആഭ്യന്തര യാത്രക്കാർക്കും 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തണമെന്നത് നിലവിൽ ബുദ്ധിമുട്ടാണെന്നും വ്യോമയാന മന്ത്രി പറഞ്ഞു. ഈ നിർദേശം അപ്രായോഗികമാണന്നും ആരോഗ്യമുള്ളവരുടെ യാത്ര തടയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് തീവണ്ടിയിലും ബസിലും എത്തുന്ന യാത്രക്കാർക്ക് സമാനമായി വിമാനം വഴിയെത്തുന്ന യാത്രക്കാരെയും ക്വാറന്റീൻ ചെയ്യണമെന്നാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. വിമാന യാത്രക്കാർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമല്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. വേണമെങ്കിൽ ആപ്പ്ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശത്തിൽ വിമാന യാത്രികർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാണെന്ന് പറഞ്ഞിരുന്നു. content highlights: aviation ministry,domestic flight service, flight service
from mathrubhumi.latestnews.rssfeed https://ift.tt/2WTDhKA
via
IFTTT