ന്യൂഡൽഹി: കൊറോണവൈറസിന്റെ വ്യാപനം രാജ്യത്ത് വീണ്ടും വർദ്ധിച്ചു. 24 മണിക്കൂറിൽ 6654 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേർക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. 137 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ രോഗംബാധിച്ചവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്ന് 1,25,101 ആയി. അതിൽ 51784 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3720 പേർ മരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രതന്നെയാണ് മുന്നിൽ. 44582 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1517 പേർ മരിക്കുകയുമുണ്ടായി. രോഗികളുടെ എണ്ണത്തിൽ രണ്ടാമത് തമിഴ്നാടാണ്.മരണ നിരക്കിൽ രണ്ടാമത് ഗുജറാത്തും. 14753 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 98 പേരാണ് മരിച്ചത്. 13268 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 802 പേർ മരിച്ചിട്ടുണ്ട്. ഡൽഹിയിൽ രോഗികളുടെ എണ്ണം 12319 ആണ്. മരണസംഖ്യ 208 ഉം. കേരളത്തിൽ 732 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 512 പേർ രോഗ മുക്തി നേടി. 216 പേരാണ് ഇനി ചികിത്സയിലുള്ളത്. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 42 പേർക്ക് രോഗംസ്ഥിരീകരിച്ചിരുന്നു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. Content Highlights:Coronavirus-Highest ever spike of 6654 COVID19 cases, & 137 deaths in India in the last 24 hours
from mathrubhumi.latestnews.rssfeed https://ift.tt/3cZepXx
via
IFTTT