Breaking

Tuesday, November 30, 2021

ചെന്നൈയിന്‍ എഫ്‌സിക്ക് രണ്ടാം വിജയം

ഫറ്റോർഡ: ഐഎസ്എല്ലിൽ രണ്ടാം വിജയവുമായി ചെന്നൈയിൻ എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളിന് പരാജയപ്പെടുത്തി. 41-ാം മിനിറ്റിൽ ലാലിയാൻസുല ചാങ്തെയുടെ ഗോളിൽ ചെന്നൈയിൻ ലീഡെടുത്തു. എന്നാൽ 50-ാം മിനിറ്റിൽ വിശാൽ കെയ്തിന്റെ സെൽഫ് ഗോളിൽ നോർത്ത് ഈസ്റ്റ് ഒപ്പം പിടിച്ചു. പിന്നീട് 74-ാം മിനിറ്റിൽ ചെന്നൈയിൻ വിജയഗോൾ നേടി. അനിരുദ്ധ് താപ്പയാണ് ലക്ഷ്യം കണ്ടത്. വിജയത്തോടെ രണ്ട് മത്സരങ്ങളിൽ ആറു പോയിന്റുമായി ചെന്നൈയിൻ രണ്ടാം സ്ഥാനത്താണ്. അതേസമയം, രണ്ട് തോൽവിയും ഒരു സമനിലയും അക്കൗണ്ടിലുള്ള നോർത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണ്. Content Highlights: ISL 2021 Chennaiyin FC vs North East United


from mathrubhumi.latestnews.rssfeed https://ift.tt/3xx7yQh
via IFTTT