ന്യൂഡൽഹി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിമാന സർവീസുകൾ മെയ് മെയ് 25 മുതൽ പുനരാരംഭിക്കുകയാണ്. വിമാനത്തിനുള്ളിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കൽ സാധിക്കില്ലെന്ന് സർക്കാർ സമ്മതിച്ച സാഹചര്യത്തിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ വിമാനത്തിനുള്ളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിലും മറ്റ് യാത്രാരീതികളെ അപേക്ഷിച്ച് വ്യോമഗതാഗതം ഏറ്റവും സുരക്ഷിതമായ മാർഗമാണെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. 2003 ൽ ആദ്യമായി സാർസ് റിപ്പോർട്ട് ചെയ്ത ശേഷം വിമാന നിർമ്മാതാക്കൾ കാബിൻ എയർ സംവിധാനം നവീകരിച്ചിരുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാബിൻ എപ്പോഴും വൃത്തിയാണെന്നുറപ്പാക്കുന്നതിന് കാര്യക്ഷമമായ വായുസഞ്ചാരവും ശുദ്ധീകരണ സംവിധാനങ്ങളും ഉണ്ടെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു. ഒരു സാധാരണ ശീതീകരണ സംവിധാനത്തിൽ വായുസഞ്ചാരം വലത്തുനിന്ന് ഇടത്തോട്ട് അല്ലെങ്കിൽ മുന്നിൽ നിന്ന് പിന്നിലേക്ക് ആണെങ്കിൽ, വിമാനത്തിൽ വായുപ്രവാഹം സെക്കന്റിൽ ഒരു മീറ്റർ എന്ന തോതിൽ താഴേക്കാണ്. ഇത് അപകടസാധ്യത കുറയ്ക്കുന്നുവെന്നും വിമാന നിർമ്മാതാക്കൾ പറയുന്നു. ഓരോ രണ്ട് - മൂന്ന് മിനിറ്റിലും കാബിൻ എയർ പൂർണ്ണമായും ശുദ്ധീകരിക്കുകയും പുതുക്കുകയും ചെയ്യുന്നുവെന്നും വിദഗ്ദ്ധർ അവകാശപ്പെടുന്നു. കൊറോണ വൈറസ് ഏകദേശം 0.125 മൈക്രോൺ (125 നാനോമീറ്റർ) വ്യാസമുള്ളതാണ്. എച്ച്.ഇ.പി.എ ഫിൽട്ടറുകൾ പിടിച്ചെടുക്കുന്ന കണങ്ങളുടെ വലുപ്പപരിധി 0.01 മൈക്രോണും (10 എൻഎം) അതിന് മുകളിലുമാണെന്ന് വിമാന നിർമ്മാതാക്കൾ അവകാശപ്പെടുന്നു. നമ്മളിൽ മിക്കവരും കരുതുന്നത് ഫിൽട്ടറുകൾ വലകൾ പോലെയാണ് പ്രവർത്തിക്കുന്നുവെന്നാണ്. എന്നാൽ അങ്ങനെയല്ല. ഡിഫ്യൂഷണൽ ഇന്റർസെപ്ഷൻ അവ പ്രവർത്തിക്കുന്നത്.- ഒരു സാങ്കേതിക വിദഗ്ദ്ധൻ പറഞ്ഞു. Content Highlights: Is Flying During Covid Safe? Experts Say Aircraft Have Inbuilt Air Filters That Can Flush Out Viruses
from mathrubhumi.latestnews.rssfeed https://ift.tt/2ZAvqDL
via
IFTTT