വാഷിങ്ടൺ/ ബ്രസീലിയ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53ലക്ഷമായിഉയർന്നു. കോവിഡ് ബാധിതരായി മരിച്ചത് 3.39 ലക്ഷം പേരാണ്. 21.58 ലക്ഷത്തിലധികം പേർ രോഗവിമുക്തരായി. 28.02 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. ഇതിൽ 44,583 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 27.58 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്. വെള്ളിയാഴ്ച മാത്രം ലോകമാകമാനം 5000ത്തിലധികംപേരാണ് മരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കയിൽ 1293 പേരാണ് വെള്ളിയാഴ്ച മരിച്ചത്. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം വെള്ളിയാഴ്ച രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 966 പേർ. സ്പെയിനിൽ 688 മരണങ്ങൾ കഴിഞ്ഞ ദിവസമുണ്ടായി. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യമായ യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യുഎസ്സിൽ 16.45 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 97,647 ആയി. ഇന്നലെ മാത്രം യുഎസ്സിൽ രോഗം സ്ഥിരീകരിച്ചത് 24,197 പേർക്കാണ്. യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലിൽ 3.31ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 3.31 ലക്ഷം ആണ് റഷ്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിൽ മരണ നിരക്ക് വളരെ കുറവാണ്. 3249 പേരാണ് റഷ്യയിൽ കോവിഡ് ബാധിതരായി മരിച്ചത്. ലോകരാഷ്ട്രങ്ങൾ ഒന്നിനുപിറകെ ഒന്നായി ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതോടെ വൈറസിന്റെ രണ്ടാംവരവ് ഉണ്ടാകാമെന്ന ഭീതിയിലാണ് ലോകോരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ). ചില രാജ്യങ്ങളിൽ ഇതിനകം വൈറസ് ബാധ വർധിച്ചിട്ടുമുണ്ട്. രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 16.45 ലക്ഷം 97,647 ബ്രസീൽ 3.30 ലക്ഷം 21,048 റഷ്യ 3.26ലക്ഷം 3,249 സ്പെയിൻ 2.81ലക്ഷം 28,628 യുകെ 2.54ലക്ഷം 36,393 ഇറ്റലി 2.29ലക്ഷം 32,616 ഫ്രാൻസ് 1.82ലക്ഷം 28,289 ജർമ്മനി 1.79ലക്ഷം 8352 തുർക്കി 1.54 ലക്ഷം 4,276 ഇറാൻ 1.32ലക്ഷം 7,300 ഇന്ത്യ 1.25ലക്ഷം 3,726 പെറു 1.12ലക്ഷം 3244 ചൈന 82,971 4,634 content highlights:Brazil Surpasses Russia in Covid confirmed cases, Brazil now has the second highest number after US
from mathrubhumi.latestnews.rssfeed https://ift.tt/3cVSGzV
via
IFTTT