Breaking

Monday, May 25, 2020

ഉത്രയെ കടിച്ച രണ്ട് പാമ്പുകളുടേയും പോസ്റ്റുമോര്‍ട്ടം നടത്തും; സൂരജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഉത്ര കൊലക്കേസിൽ പ്രതി ഭർത്താവ് സൂരജിനെയും കൂട്ടു പ്രതി സുരേഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപ്പെടുത്താൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച പ്രതിയുടെയും ഉത്രയുടെയും വീടുകളിൽ തെളിവെടുപ്പ് നടത്തി. ഉത്രയെ കടിച്ച രണ്ട് പാമ്പുകളുടേയും പോസ്റ്റുമോർട്ടവും നടത്തും. വന്യജീവി സംരക്ഷണ നിയമ പ്രകാരമു്ള്ള വകുപ്പുകളും ഇരുവർക്കുമെതിരെ ചുമത്തും. സുരേഷിന്റെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെക്കൂടി കണ്ടെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ അനധികൃത പാമ്പു പിടിത്തക്കാരെ കണ്ടെത്താനും വനം വകുപ്പ് നടപടി ആരംഭിച്ചു. സുരേഷിന്റെ രണ്ട് സുഹൃത്തുക്കളെ വനംവകുപ്പ് ഇന്നലെത്തന്നെ ക്സറ്റഡിയിൽ എടുത്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Tynejk
via IFTTT