വാഷിങ്ടൺ: ലോകത്ത് കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ആശങ്ക ഉയർത്തി വർധിച്ചുകൊണ്ടിരിക്കുന്നു. ഞായറാഴ്ച അർധരാത്രിവരെ 54,91,448 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,46,535 പേർ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,635 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1928 പേർ മരിക്കുകയും ചെയ്തു. ഇതുവരെ 22,87,414 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. രോഗബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത രാജ്യം അമേരിക്കയാണ്. നിലവിൽ 16,76,460 പേരിലാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 9632 കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതർ കൂടുതലുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 3,52,740. 24 മണിക്കൂറിനുള്ളിൽ ഇവിടെ 5350 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ 3,44,480 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ 1,31,868 ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 54,441 ആളുകൾ രോഗമുക്തി നേടിയപ്പോൾ 3,867 ആളുകൾ മരിച്ചു. content highlights:COVID-19 has infected approximately 54,64,585 people
from mathrubhumi.latestnews.rssfeed https://ift.tt/3c1ECDq
via
IFTTT