Breaking

Sunday, May 24, 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 6767 പുതിയ രോഗികള്‍; റെക്കോര്‍ഡ് നിരക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്നു. 24 മണിക്കൂറിൽ 6767 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേർക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. കഴിഞ്ഞ ദിവസം 6654 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 147 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയർന്നു. 73,560 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 54,440 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3867 പേർ മരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രതന്നെയാണ് മുന്നിൽ. 47190 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1577 പേർ മരിക്കുകയുമുണ്ടായി. രോഗികളുടെ എണ്ണത്തിൽ രണ്ടാമത് തമിഴ്നാടാണ്. 15512 പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 13664 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 12910 പേർക്കും രോഗം സ്ഥിരീകരിച്ചു. Highest ever spike of 6767 #COVID19 cases & 147 deaths in India in the last 24 hours. Total number of cases in the country now at 1,31,868, including 73,560 active cases, 54,440 cured/discharged and 3867 deaths: Ministry of Health and Family Welfare pic.twitter.com/0r5cnBfxnC — ANI (@ANI) May 24, 2020 മരണ നിരക്കിൽ ഗുജറാത്താണ് രണ്ടാമത്. 829 പേരാണ് ഗുജറാത്തിൽ മരിചത്. മധ്യപ്രദേശിൽ 281 പേരും പശ്ചിമ ബംഗാളിൽ 269 പേരും ഡൽഹിയിൽ 231 പേരും മരണമടഞ്ഞു. Content Highlights: India records 6,767 new Covid-19 cases in another single-day spike, death toll at 3,867


from mathrubhumi.latestnews.rssfeed https://ift.tt/2LWkYy6
via IFTTT