തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ പ്രകാരം വിദഗ്ധ സമിതിയുടെ നിർദേശങ്ങൾക്കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗരേഖ പുറത്തിറക്കിയത്. ലക്ഷദ്വീപ് മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികളുടെയും ക്വാറന്റീനിലുള്ള വിദ്യാർഥികളുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് മുൻകൂട്ടി തയ്യാറാക്കണം. ഈ പട്ടിക ബന്ധപ്പെട്ട സ്കൂളിന് കൈമാറണം. ഈ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണമെന്നും ആരോഗ്യവകപ്പ് നിർദേശിക്കുന്നു. സ്കൂൾ അധികൃതർ വിദ്യാർഥികളുടെ എണ്ണം, ക്ലാസ് മുറികളുടെ എണ്ണം, ഇരിപ്പിട ക്രമീകരണം, വിദ്യാർഥികളുടെ യാത്രാ ക്രമീകരണം തുടങ്ങിയ ഉൾപ്പെടെ ഒരു മൈക്രോ പ്ലാൻ തയ്യാറാക്കണം. പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാർഥികളുടെ ഇരിപ്പിടങ്ങൾ തമ്മിൽ 1.5 മീറ്റർ അകലമുണ്ടായിരിക്കണം. എല്ലാ വിദ്യാർഥികളുടെയും തെർമൽ സ്കാനിങ് നടത്തണം. ട്രിപ്പിൾ ലെയർ മാസ്ക് എല്ലാ വിദ്യാർഥികളും ധരിക്കണം. രക്ഷകർത്താക്കളെ സ്കൂൾ ക്യാമ്പസിനകത്ത് പ്രവേശിക്കാൻ അനുവദിക്കരുത്. സംസ്ഥാനത്തിനുള്ളിലെ ഹോട്ട് സ്പോട്ടുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഹോട്ട്സ്പോട്ടുകൾക്കുള്ളിലെ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ അനുവാദം നൽകണം. ലക്ഷദ്വീപ് മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾക്കായി ജില്ലയിൽ ഒരു പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. Content Highlights: Health Departmentissued guidelines about Kerala SSLC, Plus Two exams
from mathrubhumi.latestnews.rssfeed https://ift.tt/3cZ3qNT
via
IFTTT