വാഷിങ്ടൺ: ലോകത്ത് കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ആശങ്ക ഉയർത്തി വർധിച്ചുകൊണ്ടിരിക്കുന്നു. ലോകമാകെ 53 ലക്ഷത്തിന് മുകളിൽ ആളുകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 342,078 ആളുകളാണ് ഇതുവരെ ബാധയെ തുടർന്ന് മരിച്ചത്. ഒരുലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയതത്. നിലവിൽ 5,309,698 പേർക്കാണ് ലോകമെമ്പാടും വൈറസ് സ്ഥിരീകരിച്ചത്. രോഗബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത രാജ്യം അമേരിക്കയാണ്. നിലവിൽ 1,622,447 പേരിലാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. 97,087 പേരാണ് ഇതുവരെ അമേരിക്കയിൽ മരിച്ചത്. രോഗബാധിതർ കൂടുതലുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 347,398 പേർക്കാണ് ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ 335,882 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം രോഗബാധ കൂടുതലുള്ള രാജ്യങ്ങളേക്കാൾ മരണ നിരക്കിൽ റഷ്യ പിന്നിലാണ്. എന്നാൽ ബ്രസീലിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. 22,013 പേരാണ് ഇതുവരെ ബ്രസീലിൽ മരിച്ചത്. ഒരുദിവസം 10,000 കേസുകൾ സ്ഥിരീകരിച്ച സാഹചര്യം വരെ ബ്രസീലിൽ ഉണ്ടായിട്ടുണ്ട്. രോഗത്തിന്റെ അുത്ത പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ് ബ്രസീൽ. യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ് ജർമനി, ഇറാൻ, തുർക്കി, ഇന്ത്യ, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ ഒരുലക്ഷത്തിന് മുകളിലെത്തിയത്. എന്നാൽ ഇവിടങ്ങളിൽ ദിനംപ്രതി ആയിരങ്ങൾ മരിക്കുന്ന സാഹചര്യം നിലവിലില്ല. ആശങ്കകൾ തീരാതെ നിൽക്കുമ്പോഴും ലോകമെമ്പാടുമായി 2,112,096 ആളുകൾ കോവിഡിൽ നിന്ന് മുക്തരായി എന്നത് ആശ്വാസം പകരുന്നതാണ്. ഇന്ത്യയിൽ ഇതുവരെ 131,423 ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 54,385 ആളുകൾ രോഗമുക്തി നേടിയപ്പോൾ 3,868 ആളുകൾ മരണപ്പെട്ടു. Content Highlights:the number of coronavirus cases in the world
from mathrubhumi.latestnews.rssfeed https://ift.tt/2M6QaLr
via
IFTTT