Breaking

Sunday, May 17, 2020

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്ന് 1,606 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 67 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,706 ആയി. ഇതിൽ 22,479 പേർ ചികിത്സയിലാണ്. ഇതുവരെ 1,135 പേരാണ് മരിച്ചത്. 524 പേർ ഇന്ന് രോഗമുക്തി നേടിയെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 1606 new #COVID19 cases & 67 deaths reported today, taking total number of cases to 30706, of which 22479 are active cases. Death toll stands at 1135. Total 524 people recovered & discharged today, total 7088 patients have been discharged till date: Maharashtra Health Department pic.twitter.com/bbFyjUHB8t — ANI (@ANI) May 16, 2020 മുംബൈയിൽ ഇന്ന് 884 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മുംബൈയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം 18,396 ആയി. ഇന്ന് 238 പേർ രോഗമുക്തി നേടി. ഇതുവരെ 4,806 പേരാണ് രോഗമുക്തി നേടിയിട്ടുള്ളതെന്നും മുംബൈയിൽ 696 പേർ മരിച്ചതായും ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. അതേസമയം, ഗുജറാത്തിലും കോവിഡ്-19 രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 348 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,989 ആയി. ഇതുവരെ 4,308 പേരാണ് രോഗമുക്തി നേടിയതെന്നും 625 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. content highlights: number covid-19 patients in maharashtra crosses 30,000 mark


from mathrubhumi.latestnews.rssfeed https://ift.tt/2LMBaCh
via IFTTT