ന്യൂഡൽഹി: കൊറോണ വൈറസിനെതിരേ കേരളം നേടിയ വിജയം സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും വിജയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങളുടെ ഈ വിജയം മറ്റുള്ളവർക്ക് ഉദാഹരണമാണെന്നും രാഹുൽ പറഞ്ഞു.‘‘ആരോഗ്യരംഗത്തും വിദ്യാഭ്യാസത്തിലും കേരളത്തിന് വിജയചരിത്രമുണ്ട്. വർഷങ്ങളായി അവിടെ നടക്കുന്നതാണിത്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്തും എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തും അതവിടെയുണ്ട്. അടിസ്ഥാനസൗകര്യങ്ങൾക്കായി പരിശ്രമിച്ച കേരളത്തിലെ ജനങ്ങൾക്കാണിതിന്റെ ബഹുമതി. ഇത് കേരളത്തിലെ ഓരോ വ്യക്തിയുടെയും വിജയമാണ്’’ -രാഹുൽ പറഞ്ഞു. കേരളത്തിൽനിന്നുള്ള പാർലമെന്റംഗമായ താൻ പ്രത്യേക അപേക്ഷപ്രകാരമാണ് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതെന്ന മുഖവുരയോടെയായിരുന്നു രാഹുലിന്റെ വാക്കുകൾ.
from mathrubhumi.latestnews.rssfeed https://ift.tt/2WATww8
via
IFTTT