കൊൽക്കത്ത: ഉം-പുൻ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതിന്റെ ഭാഗമായി ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങി. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാൾ തീരം വഴി കരയിലേക്ക് പ്രവേശിക്കുമെന്നും185 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ തീരമേഖലകളിൽനിന്ന് ലക്ഷക്കണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്. സൂപ്പർ സൈക്ലോൺ വിഭാഗത്തിൽ ആയിരുന്ന ഉംപുൻ ഇപ്പോൾ അതിശക്ത ചുഴലിക്കാറ്റ് (എക്സ്ട്രീമ്ലി സെവിയർ സൈക്ലോൺ സ്റ്റോം) ആയി ദുർബലപ്പെട്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഉംപുൻ കരതൊടുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 155 മുതൽ 185 കിലോമീറ്റർ വരെയാകാമെന്നാണ് കണക്കുകൂട്ടൽ. 2019 നവംബർ ഒമ്പതിന് പശ്ചിമബംഗാളിൽ വീശിയ ബുൾബുൾ ചുഴലിക്കാറ്റിനെക്കാൾ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ളതാണ് ഉം-പുൻ.കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരമാല നാലഞ്ച് മീറ്റർവരെയുയരാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചുഴലിക്കാറ്റിനെ നേരിടേണ്ട പ്രതിസന്ധിയിലാണ് ബംഗാളും ഒഡീഷയും. ബംഗാളിലെ ദിഘയിൽ കൂടിയാണ് ഉംപുൻ ചുഴലിക്കാറ്റ് കരതൊടുകയെന്നാണ് നിലവിൽ കണക്കുകൂട്ടിയിരിക്കുന്നത്. ഇതിന് മുന്നോടിയായി മൂന്നുലക്ഷം ആളുകളെയാണ് ബംഗാളിലെ തീരമേഖലകളിൽ നിന്ന് ഒഴിപ്പിച്ചത്. ഒഡീഷ 11 ലക്ഷം ആളുകളെയാണ് ഒഴിപ്പിക്കുന്നത്. ഇവിടെ നാല് ജില്ലകളിൽ ചുഴലിക്കാറ്റ് കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. #WATCH Digha in East Medinipur witnesses high tide and strong winds as #CycloneAmphan is expected to make landfall today. #WestBengal pic.twitter.com/sxmX9Jt3Yw — ANI (@ANI) May 20, 2020 ബംഗാളിലെ ഈസ്റ്റ് മിഡ്നാപുർ, വടക്കും തെക്കും 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, കൊൽക്കത്ത ജില്ലകളിൽ ഉം-പുന്റെ ആഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിലെ ജഗത്സിങ്പുർ, കേന്ദ്രാപഡ, ഭദ്രക്, ജാജ്പു, ബാലസോർ എന്നീ തീരജില്ലകളിലും കനത്ത മഴയും കാറ്റും വലിയ തിരമാലകളുണ്ടാകും. മീൻപിടിത്തക്കാർ വ്യാഴാഴ്ചവരെ കടലിൽപോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റുണ്ടാക്കുന്ന ആഘാതം നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തലവനായുള്ള നാഷണൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എൻ.സി.എം.സി.) ചൊവ്വാഴ്ച വിലയിരുത്തി. താഴ്ന്നപ്രദേശങ്ങളിൽ കഴിയുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അറിയിച്ചു. ഇവർക്ക് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയെന്നും അറിയിച്ചു. #WATCH Strong winds at Chandipur in Balasore district, as #CycloneAmphan is expected to make landfall today. #Odisha pic.twitter.com/O87dN6mWnd — ANI (@ANI) May 20, 2020 ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങളെ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങൾ സജ്ജമായിട്ടുണ്ട്. നാവിക, വ്യോമസേനകളുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും ഹെലിക്കോപ്റ്ററുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കാറ്റിലും മഴയിലും തകരാറിലാവുന്ന വൈദ്യുതി, വാർത്താവിനിമയബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ ഒഡിഷയിലേക്കും ബംഗാളിലേക്കും അയച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ-ബംഗ്ലാദേശ് ജലാതിർത്തിയിൽ വിന്യസിച്ചിരുന്ന 45 പട്രോൾ ബോട്ടുകളും വെള്ളത്തിൽപൊങ്ങിക്കിടക്കുന്ന മൂന്ന് കാവൽപ്പുരകളും ബി.എസ്.എഫ്. സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. കഴിഞ്ഞവർഷം മേയ് മൂന്നിന് ഒഡിഷയിൽ വീശിയ ഫൊണി ചുഴലിക്കാറ്റിൽ 64 പേർ മരിച്ചിരുന്നു. Content Highlights: Amphan weakens into extremely severe cyclonic storm, heavy rain and wind in Odisha and BengalC
from mathrubhumi.latestnews.rssfeed https://ift.tt/3bHXmHX
via
IFTTT