ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് മരണങ്ങൾ ഒരുലക്ഷത്തിലേക്ക് അടുക്കുമ്പോൾ മണപ്പെട്ടവർക്കായി ആദ്യ പേജ് മാറ്റിവെച്ച് ന്യൂയോർക്ക് ടൈംസ്. വൈറസ് ബാധിച്ച് മരണമടഞ്ഞ ആളുകളുടെ പേരുകളുടെ ഒരു നീണ്ട പട്ടികയ്ക്കായാണ് ന്യൂയോർക്ക് ടൈംസ് ഞായറാഴ്ചത്തെ മുഴുവൻ ഒന്നാം പേജും നീക്കിവച്ചിരിക്കുന്നത്. യുഎസ് മരണങ്ങൾ 100,000 ന് സമീപം, കണക്കാക്കാനാവാത്ത നഷ്ടം എന്ന ആറ് കോളം തലക്കെട്ടിനൊപ്പമാണ് 1000 പേരുടെ ഒറ്റവരിയിലുള്ള മരണവാർത്ത നൽകിയിരിക്കുന്നത്. ഇവിടത്തെ 1,000 പേരുകൾ മണസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് പ്രതിഫലിപ്പിക്കുന്നത് പക്ഷേ ഒന്നും കേവലം അക്കങ്ങൾ മാത്രമല്ല. - അവർ കുറിച്ചു. 40 വർഷത്തിനിടെ പത്രത്തിൽ ഗ്രാഫിക്സ് മാത്രമുള്ള പേജുകൾ ഉണ്ടായിരുന്നിട്ടും ചിത്രങ്ങളില്ലാത്ത മുൻപേജുകളൊന്നും ഉണ്ടായിരുന്നതായി തനിക്ക് ഓർമയില്ലെന്ന്ചീഫ് ക്രിയേറ്റീവ് ഓഫീസർ ടോം ബോഡ്കിൻ പറഞ്ഞു. നഷ്ടപ്പെട്ട ജീവിങ്ങളുടെ വിശാലതയും വൈവിധ്യവും അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാധാരണ ലേഖനങ്ങൾ, ഫോട്ടോഗ്രാഫുകൾ, ഗ്രാഫിക്സ് എന്നിവയുടെ സ്ഥാനത്ത് മരണപ്പെട്ടവരുടെ പട്ടിക മാത്രം നൽകിയതെന്ന് ഗ്രാഫിക്സ് ഡെസ്കിന്റെ അസിസ്റ്റന്റ് എഡിറ്റർ സിമോൺ ലാൻഡൺ അഭിപ്രായപ്പെട്ടു. രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും കൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് അമേരിക്ക. ശനിയാഴ്ച വൈകുന്നേരം വരെ, 97,048 മരണങ്ങളും 16 ലക്ഷം വൈറസ് കേസുകളും അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Content Highlights: Coronavirus Pandemic:New York Times devotes entire front page to list of Covid-19 victims
from mathrubhumi.latestnews.rssfeed https://ift.tt/2AOhhrZ
via
IFTTT