Breaking

Sunday, May 24, 2020

കോവിഡിനെതിരെ വാക്‌സിനുമായി തായ്‌ലാന്‍ഡ്, കുരങ്ങുകളില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

ബാങ്കോക്ക്: കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ സുപ്രധാന നാഴികകല്ല് പിന്നിട്ട് തായ്ലാൻഡ്. ഇവിടെ വികസിപ്പിച്ച വാക്സിൻ കുരങ്ങുകളിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകർ. നേരത്തെ എലികളിൽ നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് കുരങ്ങുകളിൽ പരീക്ഷണത്തിനൊരുങ്ങുന്നത്. വരുന്ന സെപ്റ്റംബറോടെ പരീക്ഷണത്തിന്റെ ഫലങ്ങൾ ലഭ്യമാകുമെന്ന് തായ്ലാൻഡ് വിദ്യാഭ്യാസ-ശാസ്ത്ര, ഗവേഷണ വകുപ്പ് മന്ത്രി സുവിത് മേസിൻസീ പറഞ്ഞു. ഇത് തായ് ജനതക്ക് വേണ്ടിമാത്രമല്ല മറിച്ച് ലോകമെങ്ങുമുള്ള മാനവരാശിക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ലോകമെമ്പാടും 100 വാക്സിനുകളാണ് ഗവേഷകർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ടതാണ് തായ്ലാൻഡിന്റെ വാക്സിനും. പരീക്ഷണങ്ങൾ വിജയിച്ചാൽ അടുത്ത വർഷത്തോടെ വാക്സിൻ തയ്യാറാകും. മെഡിക്കൽ സയൻസ് ഡിപ്പാർട്ടുമെന്റിലെ നാഷണൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട്,ചുലാലങ്കോൺ യൂണിവേഴ്സിറ്റി വാക്സിൻ റിസർച്ച് സെന്റർ എന്നിവർ ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്. Content Highlights:Thailand on Saturday began testing a vaccine against the coronavirus on monkeys after positive trials in mice, an official said.


from mathrubhumi.latestnews.rssfeed https://ift.tt/3giST24
via IFTTT