Breaking

Sunday, May 24, 2020

ഉത്രയുടേത് കൊലപാതകമെന്ന് സംശയം; ഭര്‍ത്താവും പാമ്പുപിടുത്തക്കാരനും കസ്റ്റഡിയില്‍

കൊല്ലം: കൊല്ലത്ത് യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. അഞ്ചൽ സ്വദേശിനി ഉത്രയുടെ മരണമാണ് കൊലപാതകമെന്ന് സംശയിക്കപ്പെടുന്നത്. ഉത്രയുടെ ഭർത്താവ് സൂരജ് അടക്കം രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയാണ്. ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. പാമ്പു കടിയേറ്റ് ചികിത്സയിലിരിക്കെയാണ് ഉത്ര വീണ്ടും പാമ്പു കടിയേറ്റ് മരിച്ചത്. മേയ് ഏഴിനാണ് അഞ്ചലിലെ വീട്ടിൽ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തിൽ സംശയം ഉന്നയിച്ചിരുന്നു. എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ മൂർഖൻ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടർന്ന് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്.പി. ഹരിശങ്കറിന് പരാതി നൽകി. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പാമ്പു പിടുത്തക്കാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച വൈകിട്ടോടെ ഉത്രയുടെ മരണം സംബന്ധിച്ച കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. content highlights: two including husband taken into custody in connection with kollam native uthras death


from mathrubhumi.latestnews.rssfeed https://ift.tt/3d1TkMi
via IFTTT