Breaking

Saturday, May 23, 2020

ബെവ്‌കോ ക്യൂ ആപ്പ് ഗൂഗിളിന്റെ അനുമതി ലഭിച്ചതിന് ശേഷം: എക്‌സൈസ് മന്ത്രി

കോഴിക്കോട്: ബെവ്കോ ക്യൂ ആപ്ലിക്കേഷനുള്ള സിസ്റ്റം പൂർത്തീകരിച്ചു വരികയാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നടപ്പിലാക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ കാലമാണ് ഇത്.ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് തിരക്കൊഴിവാക്കുന്നതിന് വേണ്ടിയുള്ള ഒരു വ്യവസ്ഥ നടപ്പാക്കണം. ആ വ്യവസ്ഥ പൂർത്തീകരിച്ചതിന് ശേഷം ഔട്ടലെറ്റുകൾ തുറക്കാം എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. വ്യവസ്ഥ പൂർത്തീകരിച്ച് വരികയാണ്. അതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നടപ്പാക്കാൻ സാധിക്കൂവെന്നും മന്ത്രി അറിയിച്ചു. Content Highlights:Bevco queue app needs Googles approval: Excise Minister


from mathrubhumi.latestnews.rssfeed https://ift.tt/2TyDVLs
via IFTTT