Breaking

Sunday, May 24, 2020

പതിവ് ആഘോഷങ്ങളില്ലാതെ ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട്:ഇന്ന് ചെറിയ പെരുന്നാൾ. കോവിഡ്പ്രതിസന്ധിയിൽ പതിവ് ആഘോഷപ്പെരുമകൾ ഇല്ലാതെയാണ് ഇത്തവണ പെരുന്നാൾ എത്തുന്നത്. വിശ്വാസികളെക്കൊണ്ട് സജീവമാകേണ്ടപള്ളികളെല്ലാം കോവിഡിനെ പ്രതിരോധിക്കാനായി അടഞ്ഞുകിടന്നതോടെ പ്രാർഥനവീടുകൾക്ക് ഉള്ളിൽ ഒതുങ്ങി. സുരക്ഷ മുൻനിർത്തി പള്ളികളിലും ഈദ്ഗാഹുകളിലും നിസ്കാരങ്ങൾ ഒഴിവാക്കിയിരുന്നു. ലോകം മഹാരോഗത്തിന്റെ ഭീതിയിൽ കഴിയവേ പെരുനാളാഘോഷം ആശ്വസിപ്പിക്കലിന്റെയും പ്രാർത്ഥനയുടെയും സുദിനമായിരിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. സമാധാനത്തോടുകൂടി ജീവിക്കുക, നാം എല്ലാവരും ഒന്നാണ് എന്ന പ്രഖ്യാപനം കൂടിയാണ് ഈദുൽഫിത്തറെന്നും അദ്ദേഹം പറഞ്ഞു. ഈദുൽ ഫിത്തർ പ്രമാണിച്ച് ഞായറാഴ്ച സമ്പൂർണ അടച്ചിടലിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരിപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ തുറക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാൻ വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താം. സാമൂഹിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ കർശനമായി പാലിക്കണം. Content Highlights:eidul fitr in kerala


from mathrubhumi.latestnews.rssfeed https://ift.tt/2zt8Phs
via IFTTT