തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റാവുമെന്ന് കാലാവസ്ഥാവകുപ്പ്. ശനിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറും. 'ഉംപൺ' എന്ന ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടുബാധിക്കാൻ സാധ്യതയില്ല. എന്നാൽ, ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ 17 വരെ കനത്തമഴ പെയ്യും. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കൻ അന്തമാൻ കടലിലുമാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇത് വെള്ളിയാഴ്ചയോടെ ശക്തമാവും. ശനിയാഴ്ച വൈകുന്നേരത്തോടെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ ചുഴലിക്കാറ്റാകും. ആദ്യം വടക്കുപടിഞ്ഞാറേക്കും പിന്നീട് നേരെ വളഞ്ഞ് തെക്കുകിഴക്ക് ദിശയിലും നീങ്ങും. ഈ ന്യൂനമർദം തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വരവിന് അനുകൂലമാകും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാം. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം വിലക്കി. 15, 16 തീയതികളിൽ ബംഗാൾ ഉൾക്കടലും അന്തമാനിലെ കടലും പ്രക്ഷുബ്ധമാവും. മത്സ്യബന്ധനത്തിന് പോയവർ തിരികെവരണം. മഞ്ഞ മുന്നറിയിപ്പ് ബുധനാഴ്ച ഇടുക്കി വ്യാഴാഴ്ച ഇടുക്കി, മലപ്പുറം വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ശനിയാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട് Content Highlight: IMD warns of Bay of Bengal Amphan cyclone on May 16
from mathrubhumi.latestnews.rssfeed https://ift.tt/2WQRyGM
via
IFTTT