Breaking

Thursday, May 14, 2020

കുവൈത്തില്‍ കോവിഡ് 19 ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു. തിരുവല്ലമഞ്ചാട് പാറക്കമണ്ണിൽ ആനി മാത്യു(54)വാണ് മരിച്ചത്. ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജാബീരിയ രക്തബാങ്കിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവർ. ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ തന്നെ സംസ്കരിക്കും. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 72 ആയി. Content Highlights:Covid 19 : Malayali Nurse dies in Kuwait


from mathrubhumi.latestnews.rssfeed https://ift.tt/2T6xNdo
via IFTTT