തൃശ്ശൂർ: ഒരു ബസുകൊണ്ട് ജീവിതം കെട്ടിപ്പടുത്തെന്ന് അന്നും ഇന്നും തൃശ്ശൂരിലെ മേനാച്ചേരി ഫ്രാൻസിസ് പറയില്ല. ജീവിച്ചുപോയിരുന്നെന്നു പറയാനാണിഷ്ടം. എന്നാൽ, ഇപ്പോൾ അതിനും കഴിയാത്ത നിലയിലേക്ക് എത്തിയപ്പോൾ എത്തുംപിടിയും കിട്ടാത്ത നിലയിലാണ് 24 കൊല്ലത്തെ സർവീസുള്ള ഈ 'ബസ് മുതലാളി.' ഇദ്ദേഹത്തിന്റെ അവസ്ഥ, 12000-ഓളം ബസ് ഉടമകളുടെ ഒരു ഉദാഹരണം മാത്രം. ബസ്സോടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓടാതെ കിടന്നകാലം ഉണ്ടാക്കിവച്ച ബാധ്യതകളാണ് ഫ്രാൻസിസിന്റെ സ്വസ്ഥത കെടുത്തുന്നത്. ജി-ഫോം കൊടുത്ത് ബസ് കയറ്റിയിട്ടതിനാൽ ഒഴിവായികിട്ടിയത് വാഹനനികുതി മാത്രം. 2.33 ലക്ഷം രൂപയുണ്ടെങ്കിൽ അടച്ചിടൽ കഴിഞ്ഞ് ബസ് റോഡിലിറക്കാം. ഓടാതെകിടന്ന കാലത്തെ കാലിക്കീശകൊണ്ട് എന്തുചെയ്യാൻ. വായ്പപോലും ഇനി കിട്ടില്ല. തൃശ്ശൂർ-പൊന്നൂക്കര റൂട്ടിലെ കെ.എൽ. 8 -01 എ.ക്യു-2479 എന്ന മേനാച്ചേരി ബസിന്റെ (ഫെമിമോൾ) ഉടമയും തൊഴിലാളിയുമാണ് ഫ്രാൻസിസ്. ടയറുകൾക്ക് വേണം 44,000 നിർത്തിയിട്ട ബസിന്റെ ഏഴുടൺ ഭാരമാണ് മാർച്ച് 18 മുതൽ ബസിന്റെ ടയറുകൾ ചുമക്കുന്നത്. മുന്നിലെ രണ്ടുടയറുകളും വിണ്ടുകീറി. അവ മാറാതെ ഓട്ടംനടക്കില്ല. ഒന്നിന് വില 22,000. 64,000 രൂപ ഇൻഷുറൻസ് അടയ്ക്കണം ഈ ബസിന്റെ ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടത് ഫെബ്രുവരിയിലാണ്. 64,000 രൂപ അടയ്ക്കാതെ ബസ് റോഡിലിറക്കാനാവില്ല. ബാറ്ററിക്കുവേണം കാൽലക്ഷം ഓടാതെ കിടന്നകാലത്ത് ബസിന്റെ രണ്ടു ബാറ്ററികളും ചാർജ് തീർന്നു. അഴിച്ചുകൊണ്ടുപോയി ചാർജ് ചെയ്യാൻ നോക്കിയപ്പോൾ അവ ഉപയോഗിക്കാനാവില്ലെന്ന് മനസ്സിലായി. 24 വോൾട്ടിന്റെ രണ്ടു ബാറ്ററികൾക്ക് വേണ്ടത് 25,000 രൂപ. ടെസ്റ്റിന് ചുരുങ്ങിയത് ഒരു ലക്ഷം മാർച്ചിൽ ടെസ്റ്റ് നടത്തേണ്ട ബസാണ് ഷെഡ്ഡിലേക്ക് മാറിയത്. ടെസ്റ്റ് നടത്താതെ ഇനി ഓടാനുമാവില്ല. പെയിന്റിങിന് വേണം 30,000 രൂപ. അറ്റകുറ്റപ്പണിക്ക് വർക്ക്ഷോപ്പിൽ കയറ്റാൻ ചുരുങ്ങിയത് 70,000 രൂപ വേണം. Content Highlights: Lockdown and bus maintenance, corona virus
from mathrubhumi.latestnews.rssfeed https://ift.tt/2SXRsMv
via
IFTTT