Breaking

Sunday, May 24, 2020

കോവിഡ് കാലം കഴിഞ്ഞാല്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്ന് ജയരാജന്‍

തിരുവനന്തപുരം: കോവിഡിന്റെ ദുരിതകാലം കഴിഞ്ഞാൽ കേരളത്തിലെ മുന്നണി ബന്ധങ്ങളിൽ മാറ്റമുണ്ടായേക്കാമെന്ന് സി.പി.എം. കേന്ദ്രകമ്മറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജൻ. ഇടതുപക്ഷത്തെ എതിർക്കുന്നവർ പോലും ഇപ്പോൾ പിണറായി വിജയൻ സർക്കാറിനെ പിന്തുണയ്ക്കുന്നുണ്ട്. യു.ഡി.എഫിൽ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളിലും അതിന്റെ മാറ്റമുണ്ടാകുമെന്നും ഇ.പി.ജയരാജൻ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ഇതുവരെ ഇടതുപക്ഷ വിരുദ്ധ മനോഭാവത്തോടു കൂടി നിന്നവരും പ്രവർത്തിച്ചവരും, എന്തിനാണ് ഇടതുപക്ഷത്തെ എതിർക്കേണ്ടത് എന്നൊരു ചിന്ത അവരെ സ്വാധീനിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് ഇതുവരെ എതിർചേരിയിൽ നിന്നിരുന്ന ജനങ്ങൾ മാറിവരികയാണ്. അത്തരമൊരു മാറ്റം സംഭവിക്കുമ്പോൾ സ്വാഭാവികമായും രാഷ്ട്രീയ പാർട്ടികളിലും അതിന്റെ മാറ്റമുണ്ടാകും- ജയരാജൻ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന് ഇനി കേരളത്തിൽ നിലനിൽപ്പില്ല. കോൺഗ്രസിന്റെ തെറ്റായ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ എല്ലാ ജനങ്ങൾക്കും വേണ്ടി ഞങ്ങളുടെ വാതിലുകൾ തുറന്നു വെച്ചിട്ടുണ്ട്. ഞങ്ങൾ ഞങ്ങൾക്കു വേണ്ടി മാത്രം ഭരിക്കുന്ന ഒരു സർക്കാറല്ല. കേരളത്തിന്റെ പൊതുവായിട്ടുള്ള അഭിവൃദ്ധിയെയും വളർച്ചയെയും വികസനത്തെയും അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള നിലപാടുകളിൽ ഊന്നി നിന്നുകൊണ്ട് ഞങ്ങൾ പ്രവർത്തിക്കും. അപ്പോൾ, ചിലപ്പോൾ അപ്പുറം ഉള്ള പലരും വന്നേക്കാം. മദ്യവിൽപനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള കരാർ സി.പി.എം. അനുഭാവിയുടെ കമ്പനിക്ക് നൽകിയത് എന്തോ മഹാ അപരാധമാണെന്ന പ്രതിപക്ഷ ആരോപണത്തെ ജയരാജൻ ചോദ്യം ചെയ്തു. ആ ആപ്പ് തയ്യാറാക്കുന്നതിൽ, ഏതാ നല്ല കമ്പനി എന്നു നോക്കി നൽകുകയല്ലേ ചെയ്യേണ്ടത്? ആ ആപ്പ് ഒരു ഇടതുപക്ഷ സഹയാത്രികൻ, അവർക്ക് ഇതൊന്നും പറ്റില്ലേ?- ജയരാജൻ ആരാഞ്ഞു. സർക്കാരിന്റെ മികച്ച പ്രവർത്തനം പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നു.അടിസ്ഥാനമില്ലാത്ത ആരോപണവുമായി വരുന്ന പ്രതിപക്ഷത്തോട് സർക്കാരിന് ഒന്നേ പറയാനുള്ളൂ. ഈ മഹാമാരിയെ നേരിടുന്നതിന് എങ്കിലും സർക്കാരിന് ഒപ്പം നിൽക്കാൻ പ്രതിപക്ഷം തയ്യാറാകണമെ ന്നും ജയരാജൻ പറഞ്ഞു. കേരള കോൺഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗം, അത് ജോസഫ് വിഭാഗമായാലും ജോസ് കെ മാണി വിഭാഗമായാലും ഇടതുപക്ഷത്തേക്ക് വരാനുള്ള ഒരു സാധ്യതയാണ് ജയരാജന്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ അദ്ദേഹം അത് വ്യക്തമായി പറയാൻ തയ്യാറായിട്ടില്ല. content highlights: there will be change in political alliance after covid in kerala says ep jayarajan


from mathrubhumi.latestnews.rssfeed https://ift.tt/2AUeyNL
via IFTTT