Breaking

Sunday, May 24, 2020

മാസം 50,000 വീതം ഒരുവര്‍ഷത്തേക്ക് പി.എം.കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കി ബിപിന്‍ റാവത്ത്

ന്യൂഡൽഹി: പി.എം. കെയർ ഫണ്ടിലേക്ക് മാസം 50,000 രൂപവെച്ച് ഒരുവർഷത്തേക്ക് സംഭാവന ചെയ്യാൻ ആരംഭിച്ചെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനായാണ് പി.എം.കെയേഴ്സ് ഫണ്ട് ആരംഭിച്ചത്. തന്റെ ശമ്പളത്തിൽ നിന്ന് പി.എം. കെയേഴ്സ് ഫണ്ടിലേക്ക് മാസം50,000 രൂപ പിടിച്ചുകൊള്ളണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് ബിപിൻ റാവത്ത് കത്തെഴുതിയിരുന്നു. ഈ കത്ത് അയച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നിന്ന് ആദ്യത്തെ ഗഡുവായ 50,000 രൂപ പി.എം.കെയേഴ്സ്ഫണ്ടിലേക്ക് പിടിച്ചിരുന്നു. ഈ നിധി രൂപീകരിച്ച സമയത്ത് തന്റെ ഒരുദിവസത്തെ ശമ്പളം സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഒരുവർഷത്തേക്ക് ഇത്രയും തുക നൽകാൻ അദ്ദേഹം തീരുമാനിച്ചത്. നിലവിൽ എല്ലാമാസവും ഒരുദിവസത്തെ ശമ്പളം പി.എം.കെയേഴ്സ് ഫണ്ടിലേക്ക് നൽകാനുള്ള ഒപ്ഷൻ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. എന്നാലത് നിർബന്ധമാക്കിയിട്ടില്ല. സൈന്യത്തിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ബിപിൻ റാവത്ത് ഇത്രവലിയ തുക സംഭാവന ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരങ്ങൾ. Content Highlights:CDS to donate Rs 50,000 for next 12 months to PM-CARES fund


from mathrubhumi.latestnews.rssfeed https://ift.tt/2ARzg0F
via IFTTT