Breaking

Sunday, May 24, 2020

ധാരണ പാലിക്കാത്തതില്‍ അതൃപ്തി; എന്തും സഹിച്ച് യു.ഡി.എഫില്‍ തുടരില്ലെന്ന് ജോസഫിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:എന്തും സഹിച്ച് യു.ഡി.എഫിൽ തുടരുമെന്ന് കരുതേണ്ടെന്ന് പി.ജെ.ജോസഫിന്റെ മുന്നറിയിപ്പ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി ജോസഫ് വിഭാഗം രംഗത്തെത്തി. ധാരണ പാലിച്ചില്ലെങ്കിൽ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നേരത്തെയുണ്ടാക്കിയ ധാരണയുണ്ട്. അത് പ്രകാരം അവസാനത്തെ ആറ് മാസം ജോസഫ് വിഭാഗത്തിനാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം. ആ ധാരണ യുഡിഎഫ് പാലിക്കാത്തതിൽ കടുത്ത അതൃപ്തിയാണ് ജോസഫ് വിഭാഗത്തിനുള്ളത്. ധാരണ പാലിക്കേണ്ട ദിവസം കഴിഞ്ഞിട്ട് 56 ദിവസം കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ എന്തും സഹിച്ച് യുഡിഎഫിൽ തുടരേണ്ട എന്നാണ് ജോസഫ് നൽകുന്ന മുന്നറിയിപ്പ്. യുഡിഎഫ് നേതൃത്വത്തെ തന്റെ അതൃപ്തിയും അമർഷവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ധാരണ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജോസഫിന്റെ നീക്കത്തിൽ കോൺഗ്രസിന് കടുത്ത ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം കോവിഡുമായി ബന്ധപ്പെട്ട് കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പി.ജെ.ജോസഫ് മുഖ്യമന്ത്രിയുമായി ഒറ്റക്ക് ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയും തുടർന്നുള്ള നീക്കങ്ങളും പുതിയ രാഷ്ട്രീയനീക്കത്തിന് തുടക്കമാണോ എന്ന് കോൺഗ്രസും യുഡിഎഫും സംശയിക്കുന്നു. Content Highlights: PJ Joseph expressed his dissatisfaction with the Kottayam District Panchayat issue, New crisis in the UDF


from mathrubhumi.latestnews.rssfeed https://ift.tt/2AUe8qF
via IFTTT