Breaking

Sunday, May 24, 2020

യുവാവ് സ്വയം വെടിയുതിര്‍ത്തു, തല തുളച്ച് വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു

ന്യൂഡൽഹി:സ്വയം വെടിയുതിർത്ത ഭർത്താവിന്റെ തല തുളച്ച് വെടിയുണ്ടഭാര്യയുടെ കഴുത്തിൽ തറച്ചു. ജോലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് സ്വയം വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട യുവാവിന്റെ തല തുളച്ച് സംഭവം നടക്കുമ്പോൾ കാറിൽ ഒപ്പമിരുന്ന ഭാര്യയുടെ കഴുത്തിൽ പതിക്കുകയായിരുന്നു. ഡൽഹിയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഏഴുമാസം ഗർഭിണിയായ ഭാര്യയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഭർത്താവിന് തൊഴിലില്ല എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വെടിയുതിർക്കുന്നതിൽ കലാശിച്ചതെന്ന് ഭാര്യ പറഞ്ഞു. 34 കാരനായ യുവാവ് ഡൽഹിയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അത്യാഹിതനിലയിലാണ്. ഏഴുമാസം ഗർഭിണിയായ ഭാര്യയും അപകടാവസ്ഥ തരണം ചെയ്തു. ബുള്ളറ്റ് യുവാവിന്റെ ചെവിയിലൂടെ തുളച്ചുകയറുകയും മറുവശത്തുകൂടെ പുറത്തിറങ്ങി ഭാര്യയുടെ കഴുത്തിൽ തറയ്ക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീപക് സഹാറൻ പറഞ്ഞു. ബാലിസ്റ്റിക് റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിയുണ്ട ശരീരത്തിലൂടെ കടന്നു മറ്റൊരാളിൽ തറയ്ക്കുന്നത് അപൂർവമാണെങ്കിലും ഇരകൾ അടുത്തടുത്താണെങ്കിൽ സംഭവിക്കാവുന്നതാണെന്ന് പോലീസ് പറഞ്ഞു. ഏതാനും മാസങ്ങളായി യുവാവിന് ജോലിയില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. യുവാവിന്റെ സ്ഥിതി ഗുരുതരമാണ്. ഇയാൾ അബോധാവസ്ഥയിലാണ്. എന്നാൽ ഭാര്യ സുരക്ഷിതയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. Content Highlights: Man shoots self in ear, bullet comes out of his head and hits his wife


from mathrubhumi.latestnews.rssfeed https://ift.tt/2zgtMfO
via IFTTT