Breaking

Tuesday, May 19, 2020

പലായനത്തിനിടെ വീണ്ടും റോഡപകടം; യുപിയില്‍ ട്രക്ക് മറിഞ്ഞ് മൂന്ന് കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചു

മഹോബ (യു.പി.): ലോക്ക്ഡൗണിൽകുടിയേറ്റ തൊഴിലാളികളുടെ പലായനത്തിനിടെ റോഡപകടത്തിൽ വീണ്ടും മരണം. ഉത്തർപ്രദേശിലെ മഹോബയിലുണ്ടായ വാഹനാപകടത്തിൽ കുടിയേറ്റ തൊഴിലാളികളായ മൂന്ന് സ്ത്രീകൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ലോക്ക്ഡൗണിനെ തുടർന്ന് ഡൽഹിയിൽനിന്ന് കിഴക്കൻ ഉത്തർപ്രദേശിലേയ്ക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഝാൻസി-മിർസാപുർ ഹൈവേയിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ട്രക്കിന്റെ ടയർ പൊട്ടുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. ഡൽഹിയിൽനിന്ന് 17 അംഗ സംഘമാണ് ഉത്തർപ്രദേശിലേയ്ക്ക് കാൽനടയായി യാത്ര ആരംഭിച്ചത്. യാത്രയ്ക്കിടെയാണ് ഇവർ ട്രക്കിൽ കയറിയത്. Content Highlights:3 Migrant Women Killed, Over 12 Injured As Truck Overturns In UP


from mathrubhumi.latestnews.rssfeed https://ift.tt/36fNgwT
via IFTTT