വാഷിങ്ടൺ: ലോകത്തിലേറ്റവും കൂടുതൽ പേരിൽ കോവിഡ് 19 സ്ഥിരീകരിച്ച രാജ്യമാണ് അമേരിക്ക. എന്നാൽ ഈ പ്രതിസന്ധിയെ ബഹുമതിയായി കാണുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. ഒരു പരിധിവരെ നല്ല കാര്യമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്, കാരണം ഞങ്ങളുടെ പരിശോധന സംവിധാനം വളരെ മികച്ചതാണെന്ന് ഇത് അർത്ഥമാക്കുന്നു, അദ്ദേഹം വൈറ്റ് ഹൗസിൽ വെച്ച് പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരം 15 ലക്ഷം ആളുകൾക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. 92,000 ആളുകൾ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. അമേരിക്കയിൽ കൂടുതൽ കേസുകൾ സ്ഥിരീകരിക്കുന്നുവെന്നതിനർഥം മറ്റേത് രാജ്യത്തേക്കാളും കൂടുതൽ രോഗ പരിശോധന ഇവിടെ നടക്കുന്നുവെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കോവിഡ് കേസുകൾ ഉള്ളതിനെ ഒരു മോശം കാര്യമായി കാണുന്നില്ലെന്നും ട്രംപ്പറയുന്നു. രോഗ പരിശോധനാ സംവിധാനം വളരെ മികച്ചതായതിനാലാണ് ഇത്രയധികം കേസുകൾ അമേരിക്കയിൽ ഉണ്ടായതെന്നും അതിനാൽ ഇതൊരു ബഹുമതിയായി കാണുന്നുവെന്നും ട്രംപ്വ്യക്തമാക്കി. നിലവിൽ ഈ മേഖലയിൽ ജോലിയെടുത്തവർക്കുള്ള ആദരവ് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ മുന്നു ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് ദിവസവും നടക്കുന്ന കോവിഡ് പരിശോധനകൾ. ആയിരം പേരിൽ ഒരാൾ എന്ന കണക്കിൽ അവിടെ പരിശോധന നടക്കുന്നുണ്ട്. എന്നാൽ രോഗവ്യാപനം തീവ്രമായി നിലനിൽക്കുന്നതിനാൽ ദിവസവും കുറഞ്ഞത് അഞ്ചു ലക്ഷം പേരുടെയെങ്കിലും സാമ്പിളുകൾ പരിശോധിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. Content Highlights:US President Donald Trump has argued it is "a badge of honour" that the US has the worlds highest number of confirmed Covid-19 infections.
from mathrubhumi.latestnews.rssfeed https://ift.tt/3g6NrPK
via
IFTTT