Breaking

Sunday, March 8, 2020

കലാപബാധിതര്‍ക്ക് നഷ്ടപരിഹാരമായി ഡല്‍ഹി സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചു

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ആഴ്ചയുണ്ടായ കലാപത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരമായി ഡൽഹി സർക്കാർ മൂന്നു കോടി രൂപ അനുവദിച്ചു. ഇരകൾക്ക് വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ അന്തിമ പട്ടിക തയ്യാറാക്കുകയും അടുത്ത ആഴ്ച തന്നെ പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. നടപടിക്രമങ്ങൾക്കായി ആളുകളെ നേരിട്ടുകാണുന്നതിനും സർക്കാർ കേന്ദ്രങ്ങളിലെത്തിക്കുന്നതിനും സൗകര്യങ്ങളൊരുക്കും. കലാപബാധിതർക്ക് അടിയന്തര സഹായം ഒരുക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. Content Highlights:Delhi government has released nearly Rs 3 crore as compensation to riot victims


from mathrubhumi.latestnews.rssfeed https://ift.tt/2IxsWMk
via IFTTT