Breaking

Sunday, March 8, 2020

ഈ കൊറോണക്കാലത്തും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താനൊരു ചിത്രം

ന്യൂഡൽഹി: ലോകം കൊറോണയുടെ പിടിയിൽ ശ്വാസം മുട്ടുമ്പോൾ, മാസ്കും ദേഹം മുഴുവൻ കോട്ടിനുള്ളിലാക്കി സുരക്ഷിതരാകാൻ വെമ്പുന്ന മനുഷ്യരും വിജനമായ തെരുവുകളും മുന്നോട്ട് കുതിക്കുന്ന മരണങ്ങളുടെ ഗ്രാഫും ഭയം സൃഷ്ടിക്കുമ്പോൾ വുഹാനിലെ ഈ ചിത്രം ശ്രദ്ധേയമാകുന്നത്. 87 വയസുകാരനായ കൊറോണ രോഗിക്ക് സൂര്യാസ്തമയം കാണിച്ചുകൊടുക്കുന്ന ഡോക്ടറുടെ ചിത്രം ഇന്റർനെറ്റിന്റെ മനസുകീഴടക്കി കഴിഞ്ഞു. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രം ഷെയർ ചെയ്തത്. ട്വിറ്ററിൽചെൻചെൻസ് എന്ന യൂസറാണ് ഈ ചിത്രം ഷെയർ ചെയ്തത്. ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു.. വുവാഹിനിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഒരുമാസത്തോളമായി ചികിത്സയിൽ കഴിയുന്ന 87കാരനായ രോഗിയെ സി.ടി സ്കാൻ എടുക്കാനായി കൊണ്ടുപോകുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം സൂര്യാസ്തമയം കണ്ടത്. ഇതോടെ അൽപ സമയം അത് കാണാൻ അനുവദിക്കാമോയെന്ന് ഡോക്ടറോട് ചോദിച്ചു. ഡോക്ടർ സമ്മതം അറിയിച്ചതോടെ ആ കാഴ്ച പിറന്നു. ഹൃദയത്തിൽ തൊടുന്നു എന്നാണ് ഈ ചിത്രം ഷെയർചെയ്തുകൊണ്ട് പലരും അഭിപ്രായപ്പെട്ടത്. ചിലർ വൈദ്യശാസ്ത്ര ലോകത്ത് പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനും മറന്നില്ല. Content Highlight: Picture Of Coronavirus patient goes viral on internet


from mathrubhumi.latestnews.rssfeed https://ift.tt/2vEg6cH
via IFTTT