Breaking

Wednesday, March 4, 2020

ഒളിമ്പിക്‌സ്: കോടികള്‍ വെള്ളത്തിലാകുമോ..

ടോക്യോ: കൊറോണ ഭീതിമൂലം ഒളിമ്പിക്സ് ഉപേക്ഷിക്കുകയോ നീട്ടിവെക്കുകയോ ചെയ്താൽ ശതകോടികൾ വെള്ളത്തിലാകും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നപ്പോഴാണ് രോഗഭീതി ഉയർന്നത്. ഇതോടെ നീട്ടിവെക്കുന്ന ഓരോ ദിവസത്തിനും വൻ സാമ്പത്തികബാധ്യതവരും. ഒളിമ്പിക്സ് മാറ്റിവെച്ചേക്കാമെന്ന് ജപ്പാൻ ഒളിമ്പിക്സ് മന്ത്രി സീക്കോ ഹാഷിമോട്ടോ സൂചന നൽകിയിട്ടുണ്ട്. ഈ വർഷം അവസാനംവരെ ഒളിമ്പിക്സ് നടത്താൻ സമയമുണ്ട്. എന്നാൽ, ഈ സമയത്തും നടന്നില്ലെങ്കിൽ ടോക്യോയ്ക്ക് ആതിഥേയാവകാശം നഷ്ടപ്പെട്ടേക്കാമെന്നാണ് ഹാഷിമോട്ടോ പറഞ്ഞത്. അതേസമയം, ഒളിമ്പിക്സിന്റെ വിജയകരമായ നടത്തിപ്പിനുള്ള പ്രവർത്തനങ്ങളുമായി തങ്ങൾ മുന്നോട്ടുപോവുകയാണെന്ന് ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാക്ക് അറിയിച്ചു. ലോസാനിൽ ഐ.ഒ.സി.യുടെ എക്സിക്യുട്ടീവ് ബോർഡ് മീറ്റിങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്സ് തടസ്സപ്പെടുമോ എന്ന മുൻവിധിയില്ല. ജൂണിൽ അന്തിമതീരുമാനമെടുക്കുമെന്ന് ബാക്ക് വ്യക്തമാക്കി. ചെലവ് 91,161 കോടി 2020 ടോക്യോ ഒളിമ്പിക്സിന് ഏതാണ്ട് 90,161 കോടി രൂപയുടെ ചെലവ് കണക്കാക്കിയിട്ടുണ്ട്. ടോക്യോയിലെ സംഘാടനത്തിനുള്ള ചെലവാണിത്. വടക്കൻ നഗരമായ സപ്പോറോയിൽ നടക്കുന്ന മാരത്തൺ, നടത്തമത്സരങ്ങൾക്കായി 203 കോടി രൂപയുടെ ചെലവുകൂടിയുണ്ട്. 2013 മുതൽ 2018 വരെ ഒളിമ്പിക്സിനായി ജപ്പാൻ സർക്കാർ 66,000 കോടി രൂപ ചെലവിട്ടതായി ജപ്പാൻ ബോർഡ് ഓഡിറ്റ് വ്യക്തമാക്കി. 10,000 കോടിയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഗെയിംസ് അനുബന്ധ പ്രവർത്തനങ്ങളും ചേർത്താണ് ഈ തുക. കാണാത്ത കോടികൾ അടിസ്ഥാനസൗകര്യങ്ങൾക്കായിട്ടാണ് ഇത്രയും തുക ചെലവിട്ടതെങ്കിൽ അദൃശ്യമായിക്കിടക്കുന്ന കോടികൾ വേറെയുണ്ട്. സ്പോൺസർ, മീഡിയ, ഇൻഷുറൻസ്, ടൂറിസം മേഖലകളിലായി ഒളിമ്പിക്സുമായി ബന്ധപ്പെട്ട് വൻനിക്ഷേപം ഇറങ്ങിയിട്ടുണ്ട്. ഒളിമ്പിക്സ് കൃത്യസമയത്ത് നടന്നില്ലെങ്കിൽ ഈ തുക ചെലവിട്ടവരുടെ കൈപൊള്ളും. ആഭ്യന്തര സ്പോൺസർഷിപ്പ് വഴി 22,000 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി ബഹുരാഷ്ട്ര കമ്പനികളുണ്ടാക്കിയ സ്പോൺസർഷിപ്പ് കരാറുകൾക്ക് പുറമേയാണിത്. സംപ്രേഷണാവകാശം നേടിയ ചാനൽ ഇതുവരെ 7000 കോടിയോളം രൂപയുടെ കരാറുണ്ടാക്കിക്കഴിഞ്ഞു. സാമ്പത്തികാഘാതം ഒളിമ്പിക്സ് ഉപേക്ഷിച്ചാൽ ജപ്പാന്റെ സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കും. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ജപ്പാന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 0.2 ശതമാനം വർധനയുണ്ടാകുമെന്ന് കണക്കുകൂട്ടുന്നു. പ്രധാനമായും ടൂറിസം രംഗത്തായിരിക്കും ഇത് പ്രതിഫലിക്കുക. കഴിഞ്ഞവർഷം 31.9 ദശലക്ഷം വിദേശസഞ്ചാരികൾ ജപ്പാനിലേക്കെത്തിയിരുന്നു. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയിൽ 16,000 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. Content Highlights: Tokyo Olympics could be postponed


from mathrubhumi.latestnews.rssfeed https://ift.tt/2VDV4p7
via IFTTT