Breaking

Saturday, March 7, 2020

ഇതിഹാസങ്ങള്‍ കളത്തില്‍; സച്ചിനും ലാറയും നേര്‍ക്കുനേര്‍

മുംബൈ: ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായ സച്ചിൻ തെണ്ടുൽക്കറും ബ്രയാൻ ലാറയും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടിൽ. മുംബൈയിൽ ശനിയാഴ്ച നടക്കുന്ന റോഡ് സുരക്ഷാ ക്രിക്കറ്റ് സീരീസിൽ ക്രിക്കറ്റിലെ വെറ്ററൻ താരങ്ങൾ വീണ്ടും പാഡണിയും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് സച്ചിൻ തെണ്ടുൽക്കറുടെയും ബ്രയാൻ ലാറയുടെയും ടീമുകൾ തമ്മിലുള്ള മത്സരത്തോടെ ടൂർണമെന്റ് തുടങ്ങും. വീരേന്ദർ സേവാഗ്, യുവരാജ് സിങ്, സഹീർഖാൻ, ശിവ്നാരായൺ ചന്ദർപോൾ, ബ്രെറ്റ്ലീ, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരൻ, തിലക്രത്നെ ദിൽഷൻ, ചാമിന്ദവാസ് തുടങ്ങിയവരും വിവിധ ടീമുകൾക്കായി മത്സരിക്കാനിറങ്ങും. ടൂർണമെന്റ് മാർച്ച് 22-ന് സമാപിക്കും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, ശ്രീലങ്ക ടീമുകൾ പങ്കെടുക്കും. മുംബൈയിലെ വാംഖഡെ, ബ്രാബോൺ, നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ, പുണെയിലെ എം.സി.എ. എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരം. അഞ്ചു ടീമുകളും പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയന്റ് നേടുന്ന രണ്ടുടീമുകൾ ഫൈനലിലെത്തും. കളേഴ്സ് സിനിപ്ലസ്, കളേഴ്സ് കന്നഡ സിനിമ ചാനലുകളിലും ജിയോ, വൂട്ട് പ്ലാറ്റ്ഫോമുകളിലും മത്സരം തത്സമയം കാണാം. മാർച്ച് 7 - ഇന്ത്യ ലെജന്റ്സ്-വെസ്റ്റിൻഡീസ് ലെജന്റ്സ് മാർച്ച് 8 - ഓസ്ട്രേലിയ-ശ്രീലങ്ക മാർച്ച് 10 - ഇന്ത്യ-ശ്രീലങ്ക മാർച്ച് 11 - വെസ്റ്റിൻഡീസ്-ദക്ഷിണാഫ്രിക്ക മാർച്ച് 13 - ദക്ഷിണാഫ്രിക-ശ്രീലങ്ക മാർച്ച് 14 - ഇന്ത്യ-ദക്ഷിണാഫ്രിക്ക മാർച്ച് 16 - ഓസ്ട്രേലിയ-വെസ്റ്റിൻഡീസ് മാർച്ച് 17 - വെസ്റ്റിൻഡീസ്-ശ്രീലങ്ക മാർച്ച് 19 - ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മാർച്ച് 20 - ഇന്ത്യ-ഓസ്ട്രേലിയ മാർച്ച് 22 - ഫൈനൽ Content Highlights: Road Safety World Series 2020 India Legends and West Indies Legends


from mathrubhumi.latestnews.rssfeed https://ift.tt/2TufjDX
via IFTTT