Breaking

Sunday, March 8, 2020

തകര്‍ത്തടിച്ച് സച്ചിനും വീരുവും; ഇന്ത്യ ലെജന്‍ഡ്‌സിന് ജയം

മുംബൈ: റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്റി 20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് ലെജൻഡ്സിനെ തകർത്ത് ഇന്ത്യ ലെജൻഡ്സ്. ഇന്ത്യൻ ടീമിനായി ഒരിക്കൽക്കൂടി ഓപ്പണിങ്ങിന് ഇറങ്ങി സച്ചിൻ തെണ്ടുൽക്കറും വീരേന്ദർ സെവാഗും തകർത്തടിച്ച മത്സരത്തിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. പ്രായം പ്രതിഭയ്ക്ക് വെല്ലുവിളിയല്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു സെവാഗിന്റേത്. 57 പന്തിൽ 11 ബൗണ്ടറികളോടെ 74 റൺസെടുത്ത സെവാഗാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. 29 പന്തുകൾ നേരിട്ട സച്ചിൻ ഏഴു ബൗണ്ടറികളടക്കം 36 റൺസെടുത്തു. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 83 റൺസ് ചേർത്തു. സുലൈമാൻ ബെന്നിന്റെ ഒരു ഓവറിൽ സച്ചിൻ തുടർച്ചയായി നാലു ബൗണ്ടറികൾ നേടി. എന്നാൽ, ബെന്നിന്റെ നാലാം ഓവറിൽ വിക്കറ്റ് കീപ്പർ ജേക്കബ്സിന് പിടികൊടുത്ത് സച്ചിൻ മടങ്ങി. മുഹമ്മദ് കൈഫ് 14 റൺസെടുത്തപ്പോൾ മൻപ്രീത് ഗോണി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. പിന്നീടെത്തിയ യുവ്രാജ് സിങ് രാംനരൈനിനെ സിക്സറിന് പറത്തി. 19-ാം ഓവറിൽ ഒരു ബൗണ്ടറിയോടെ യുവി ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് ലെജൻഡ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസെടുത്തത്. 41 പന്തിൽ ആറു ഫോറും രണ്ടു സിക്സുമായി 61 റൺസെടുത്ത ശിവ്നരെയ്ൻ ചന്ദർപോളാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. ഡാരൻ ഗംഗ 32 റൺസെടുത്തു. ക്യാപ്റ്റൻ ബ്രയാൻ ലാറ 17 റൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി സഹീർഖാൻ, മുനാഫ് പട്ടേൽ, പ്രഗ്യാൻ ഓജ, എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. Content Highlights: Road Safety World Series India Legends beat WI Legends by 7 wickets


from mathrubhumi.latestnews.rssfeed https://ift.tt/38zAF7c
via IFTTT