Breaking

Monday, March 2, 2020

കാണിയായി ക്രിസ്റ്റിയാനോ; ജയിച്ചുകയറി റയല്‍

മഡ്രിഡ്: ഒരിടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും സാന്റിയാഗോ ബെർണാബുവിൽ. ഞായറാഴ്ച ബാഴ്സലോണയ്ക്കെതിരായ എൽ ക്ലാസിക്കോ പോരാട്ടം കാണാൻ വേണ്ടിയാണ് സൂപ്പർ താരം റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണാബുവിലെത്തിയത്. സ്റ്റേഡിയത്തിലെ എക്സിക്യൂട്ടിവ് ബോക്സിലിരുന്നാണ് റയലിന്റെ മുൻതാരം കളി കണ്ടത്. വിനീഷ്യസ് ജൂനിയർ ആദ്യ ഗോൾ നേടിയപ്പോൾ അത് ആഘോഷിക്കാനും ക്രിസ്റ്റ്യാനോ മറന്നില്ല. Look who is at #ElClasico😍 pic.twitter.com/z8DXvjmuOs — Goal (@goal) March 1, 2020 ഇപ്പോൾ ഇറ്റാലിയൻ സീരി എ ലീഗിൽ യുവന്റസിന്റെ താരമാണ് ക്രിസ്റ്റ്യാനോ. കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ ഇറ്റാലിയൻ ലീഗിലെ മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. ഞായറാഴ്ച യുവന്റസിന് ഇന്റർ മിലാനുമായിട്ടായിരുന്നു മത്സരം. ഈ കളി മാറ്റി വെച്ചതോടെയാണ് ക്രിസ്റ്റ്യാനോ ബെർണാബുവിലെത്തിയത്. Content Highlights: Ronaldo watches El Clasico at Bernabeu


from mathrubhumi.latestnews.rssfeed https://ift.tt/3cl6i7L
via IFTTT