Breaking

Saturday, March 7, 2020

കടിച്ച പട്ടിയെ പെൺകുട്ടി കഴുത്തുഞെരിച്ചു കൊന്നു

നാദാപുരം (കോഴിക്കോട്): തെരുവുപട്ടിയുടെ കടിയേറ്റ് പ്ലസ്ടു വിദ്യാർഥിനിക്കടക്കം മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥിനി പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു. ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം. മന്നമ്പത്ത് മുരളി (48), കുണ്ട്യാംവീട്ടിൽ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാർഥിനി എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്. വീടിനു സമീപത്തുവെച്ചാണ് പെൺകുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെൺകുട്ടി പ്രാണരക്ഷാർഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/39rz0Sy
via IFTTT