Breaking

Monday, March 2, 2020

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച്തന്നെ പരിഗണിക്കും. ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. 1959ലെ പ്രേംനാഥ് കൗൾ കേസിലും അതുപോലെതന്നെ 1970ലെ സമ്പത് പ്രകാശ് കേസിലും ഭരണഘടനയുടെ 370-ാം അനുഛേദ പ്രകാരം പ്രഖ്യാപിച്ച വിധികൾ തമ്മിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അതിനാൽ 370-ാം വകുപ്പ് ദുർബലപ്പെടുത്തിയതിനെതിരായ ഹർജികൾ വിശാല ബെഞ്ചിന് വിടണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 1959ലെയും 1970ലെയും വിധികൾ തമ്മിൽ വൈരുദ്ധ്യമില്ലെന്നാണ് ജസ്റ്റിസ് എം.വി. രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഹർജികൾ വിശാല ബെഞ്ചിന് വിടണമെന്ന ഹർജിക്കാരുടെ ആവശ്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ എടുത്തിരുന്നു. 1959ലെയും 1970ലെയും വിധിയിൽ 370-ാം വകുപ്പിൽ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട് എന്നകാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് എം.വി രമണയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. 370-ാം വകുപ്പ് ദുർബലപ്പെടുത്തിയതിനെതിരായ ഹർജിക അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെങ്കിലും അവ എപ്പോഴാകുമെന്ന് കോടതി വിശദീകരിച്ചിട്ടില്ല. Content Highlights:pleas against abrogating of article 370 will not be passed to a larger bench


from mathrubhumi.latestnews.rssfeed https://ift.tt/3ahXLkc
via IFTTT