ന്യൂഡൽഹി: ലണ്ടനിലെ ബ്രയാൻസ്റ്റൺ സ്ക്വയറിലെ ഫ്ളാറ്റ് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ പേരിലല്ലെന്ന് റിപ്പോർട്ട്.ബ്രിട്ടീഷ് ദമ്പതികളുടെ പേരിലാണ് ഫ്ളാറ്റുള്ളതെന്ന് തങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ബ്രയാൻസ്റ്റൻ സ്ക്വയറിലെ ഫ്ളാറ്റ് റോബർട്ട് വദ്രയുടേതെന്ന നിഗമനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി)വദ്രയെ ചോദ്യം ചെയ്യുന്നത്.കള്ളപ്പണം വെളുപ്പിച്ച് വിദേശത്ത് വസ്തുവകകൾ വാങ്ങിയെന്നാണ് വദ്രയ്ക്കെതിരെയുള്ള കേസ്. വദ്രയുടെ പേരിൽ നിരവധി വസ്തുവകകൾ ലണ്ടനിലുണ്ടെന്ന വിവരം ലഭിച്ചെന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് ഇഡിയുടെ വാദം. ബുധനാഴ്ചയും വ്യാഴാഴ്ചയും ഇ ഡിക്കു മുന്നിൽ വദ്ര ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. അമ്പതും നാൽപ്പതും ലക്ഷം വിലയുള്ള രണ്ടു വീടുകളും ആറു ഫ്ളാറ്റും ഉൾപ്പെടെയുള്ളവ വദ്രയ്ക്ക് ലണ്ടനിലുണ്ടെന്നാണ് ഇ ഡി പറയുന്നത്. റോബർട്ട് വദ്രയുടേതെന്ന് ഇ ഡി പറയുന്ന 12 എല്ലെർടോൺ ഹൗസ് ബ്രിട്ടീഷ് കുടുംബത്തിന്റെതാണെന്നും നിലവിൽ അവിടെ ആരും താമസത്തിനില്ലെന്നുമാണ് ഇന്ത്യാ ടുഡേ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഈ മേഖലയിൽ ഫ്ളാറ്റുകൾക്ക് നിലവിൽ 23-15 കോടി രൂപ വരെ മൂല്യം വരുമെന്നാണ് സൂചന. വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി വദ്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 10.30 ഓടെ ചോദ്യം ചെയ്യൽ ആരംഭിച്ചേക്കുമെന്നാണ് സൂചന. content highlights:robert vadras alleged flat in london belongs to british couple says report, robert vadra, priyanka gandhi
from mathrubhumi.latestnews.rssfeed http://bit.ly/2teZi6U
via
IFTTT