തൃക്കരിപ്പൂർ: ഇളമ്പച്ചിയിൽ മുള്ളൻപന്നികൾ റെയിൽപ്പാതയുടെ അടിതുരന്ന് കല്ലുകൾ ഇളക്കി. പാളത്തിനടിയിലെ കുഴി കീമാന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. വ്യഴാഴ്ച രാവിലെയാണ് ഇവിടെ മണൽ ഇളകിയതായി കണ്ടത്. കീമാൻ കെ.എം.സുകുമാരൻ വ്യഴാഴ്ച രാവിലെ ആറോടെ ട്രാക്കിലൂടെ പോകുമ്പോഴാണ് കല്ലുകൾ താഴ്ന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചു. റെയിൽവേ എൻജിനീയറിങ് വിഭാഗം സൂപ്പർവൈസർ ടി.വി.ശിവദാസന്റെ നേതൃത്വത്തിൽ ജോലിക്കാരെത്തി രാവിലെ 11-ഓടെ കുഴിയടച്ച് സുരക്ഷ ഉറപ്പാക്കി. ഇതിനിടെ ട്രെയിൻ തട്ടി ചത്തനിലയിൽ ഒരു മുള്ളൻപന്നിയെ ട്രാക്കിനടുത്ത് കണ്ടെത്തി. content highlights:porcupine digs hole under railway track
from mathrubhumi.latestnews.rssfeed http://bit.ly/2Z9PNnx
via
IFTTT