Breaking

Friday, June 7, 2019

കെവിനെ തട്ടിക്കൊണ്ടുപോയത് മേലുദ്യോഗസ്ഥർക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് പിരിച്ചുവിട്ട എസ്.ഐ.

കോട്ടയം: വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത് 2018 മേയ് 27-ന് രാവിലെ ആറിന് താൻ അറിഞ്ഞതായി മുൻ ഗാന്ധിനഗർ എസ്.ഐ. എം.എസ്.ഷിബു കോടതിയിൽ പറഞ്ഞു. സംഭവത്തിൽ യഥാസമയം പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കിയില്ലെന്നും അന്വേഷണം തുടങ്ങിയില്ലെന്നുമുള്ള ആരോപണത്തിൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥനാണ് എം.എസ്.ഷിബു. കോട്ടയത്ത് സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയിൽ സംഭവം തനിക്കുമുമ്പ് മേലുദ്യോഗസ്ഥരും അറിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കെവിൻ കേസ് അന്വേഷണത്തിൽ കൃത്യവിലോപം വരുത്തിയതിൽ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. ഷിബുവിന്റെ പല മൊഴികളും പ്രതിഭാഗത്തിന് ആശ്വാസം നൽകുന്നതുമായിരുന്നു. സംഭവദിവസം രാവിലെ ആറിന് താൻ വിവരം അറിഞ്ഞത് എ.എസ്.െഎ. ബിജു വിളിച്ചുപറഞ്ഞാണ്. ഏഴിന് അന്നത്തെ ഡിവൈ.എസ്.പി.യെ വിളിച്ച് വിവരം അറിയിച്ചപ്പോൾ 'എ.എസ്.ഐ. പറഞ്ഞ സംഭവമല്ലേ, ഞാനറിഞ്ഞു' എന്നായിരുന്നു മറുപടി. 10-ന് താൻ എസ്.പി.യോടും വിവരം പറഞ്ഞു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനായ ഷിബു പക്ഷേ, തനിക്ക് അന്വേഷണത്തിന് കിട്ടിയത് അരദിവസം മാത്രമാണെന്ന് കോടതിയിൽ ബോധിപ്പിച്ചു. തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എഫ്.ഐ.ആർ. ഇടാൻ വൈകിയത് എന്താണെന്ന ചോദ്യത്തിന് ഷിബു വ്യക്തമായ മറുപടി പറഞ്ഞില്ല. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷ് മടങ്ങിവന്നശേഷം എഫ്.ഐ.ആർ. ഇടാനാണ് ഇങ്ങനെ വൈകിയതെന്നും ഷിബു ബോധിപ്പിച്ചു. അനീഷിന്റെ മൊഴിയെടുത്ത് എഫ്.ഐ.ആർ. എഴുതിയത് എ.എസ്.ഐ.യാണ്. താൻ പറഞ്ഞുകൊടുത്തിട്ടാണ് എഴുതിയത്. 1.50 ലക്ഷം രൂപയുടെ ക്വട്ടേഷനാണിതെന്ന് പ്രതികൾ പറയുന്നത് കേട്ടുവെന്ന് അനീഷ് മൊഴി നൽകിയതായി റിപ്പോർട്ടിലുണ്ട്. ഇതേക്കുറിച്ചും ഷിബു വ്യക്തമായ മറുപടി പറഞ്ഞില്ല. താങ്കൾ തയ്യാറാക്കിയ റിപ്പോർട്ടല്ലേ എന്നു ചോദിച്ചപ്പോൾ എ.എസ്.ഐ.യാണ് എഴുതിയതെന്നായിരുന്നു മറുപടി. അതിനിടെ കേസിെൻറ വിസ്താരത്തിന് കൂടുതൽ സമയം ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ തീരുമാനിച്ചു. െവള്ളിയാഴ്ച കോടതിയിൽ സമയം നീട്ടി ചോദിക്കും. നേരത്തെ വ്യാഴാഴ്ചക്കുള്ളിൽ വിസ്താരം അവസാനിപ്പിക്കണമെന്നായിരുന്നു കോടതിനിർദേശം. പുനലൂർ എസ്.എച്ച്.ഒ. ബിനു, ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഗോപകുമാർ, വാകത്താനം സി.െഎ. പി.വി.മനോജ് കുമാർ, ഡിവൈ.എസ്.പി. അശോക് കുമാർ, സയിന്റിഫിക് വിദഗ്ധ അപർണ എന്നിവരെയും വിസ്തരിച്ചു. content highlights:si shibu on kevins abduction


from mathrubhumi.latestnews.rssfeed http://bit.ly/2EWhEQy
via IFTTT