Breaking

Friday, June 26, 2020

പനിക്ക്‌ ചികിത്സതേടിയ ആഗ്രാ സ്വദേശിയെ നടുറോഡിൽ ഇറക്കിവിട്ടു

കോട്ടയം: പനിക്ക് ചികിത്സതേടിയ ആഗ്രാ സ്വദേശിയെ ക്വാറന്റീനിൽ വിടുന്നതിനു പകരം നടുറോഡിൽ ഇറക്കിവിട്ടു. ഏറ്റുമാനൂർ തെള്ളകം നൂറ്റിയൊന്നു കവലയ്ക്കു സമീപമാണ് സംഭവം. ദീൻ ദീപകിനെയാണ് കോട്ടയം ജനറൽ ആശുപത്രിയിൽ സ്രവം എടുത്തശേഷം ആംബുലൻസിൽ കൊണ്ടുപോയി റോഡിൽ ഇറക്കിവിട്ടത്. സമീപവാസികളുടെ പരാതിയെത്തുടർന്ന് വെള്ളിയാഴ്ച ആരോഗ്യവകുപ്പധികൃതരും പോലീസും എത്തി ഇയാളെ ക്വാറന്റീൻ കേന്ദ്രത്തിലേക്കുമാറ്റി. റോഡരികിൽ പ്രതിമകൾ വിറ്റു ജീവിക്കുന്നയാളാണ് ദീൻ. സാധനങ്ങളെടുക്കാൻ ഡൽഹിക്കുപോയി 24-നാണ് മടങ്ങിയെത്തിയത്. നേരിയ പനിയുണ്ടായിരുന്നു. വ്യാഴാഴ്ച കോട്ടയം ജില്ലാ ആശുപത്രിയിലെത്തി ചികിത്സതേടി. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുത്തു. ശേഷം ക്വാറന്റീൻ കേന്ദ്രത്തിൽ പാർപ്പിക്കുന്നതിനു പകരം രാത്രി എട്ടരയോടെ, താമസിക്കുന്ന ഷെഡിനു സമീപം കൊണ്ടുവിട്ടുവെന്നാണ് ഇയാൾ പറയുന്നത്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലോ ആരോഗ്യകേന്ദ്രത്തിലോ അറിയിക്കാതെയാണ് ഇയാളെ തിരികെയെത്തിച്ചത്. സമീപത്തെ കടയിൽ ഭക്ഷണം കഴിക്കാനും വീടുകളിൽനിന്ന് വെള്ളമെടുക്കാനും ഇയാൾ ചെന്നതോടെയാണ് നാട്ടുകാർ ഏറ്റുമാനൂർ ആരോഗ്യകേന്ദ്രത്തിൽ പരാതി അറിയിച്ചത്. 12 മണിയോടെ ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസ് വരുത്തി യൂണിവേഴ്സിറ്റിയിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. ഡോക്ടർമാരുടെ നിർദേശം മാനിക്കാതെ ഇയാൾ സ്വയം ഇറങ്ങിപ്പോകുകയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ബിന്ദുകുമാരി അറിയിച്ചു. ഇതുകൊണ്ടാണ് ആംബുലൻസിൽ താമസസ്ഥലത്തെത്തിച്ചതെന്നും അവർ പറയുന്നു. Content Highlights:Agra native with fever was let down in the middle of the road


from mathrubhumi.latestnews.rssfeed https://ift.tt/3fX3PRY
via IFTTT