Breaking

Sunday, June 2, 2019

മമതയ്ക്ക് 'ജയ് ശ്രീ റാം' എഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകളയച്ച് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ജയ് ശ്രീ റാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ്കാർഡുകളയച്ച് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിച്ച മമതയെ കൂടുതൽ പ്രകോപിപ്പിക്കാനാണ് ബിജെപിയുടെ പുതിയ നീക്കം. ജയ് ശ്രീ റാം വിളിച്ച ബിജെപി പ്രവർത്തകർക്ക് നേരെ ബംഗാൾ പോലീസ് ലാത്തിചാർജ് നടത്തിയെന്നും ഇതിൽ പ്രതിഷേധിച്ചാണ് മമതയുടെ വീട്ടിലെ അഡ്രസിലേക്ക് പോസ്റ്റ് കാർഡുകളയക്കുന്നതെന്നും പുതുതായി തിരഞ്ഞെടുത്ത ബിജെപി എംപി അർജുൻ സിങ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎ കൂടിയാണ് അർജുൻ സിങ്. എന്നാൽ തങ്ങളുടെ യോഗം നടക്കുന്ന സ്ഥലത്തേക്കെത്തി ബിജെപി പ്രവർത്തകർ ജയ് ശ്രീ റാം വിളിച്ച് മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ബംഗാളിലെ സംസ്കാരമല്ല ഇതെന്നും ബിജെപിയുടെ സംസ്കാരമാണിതെന്നും തൃണമൂൽ നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്ക് പറഞ്ഞു. Content Highlights: 10 lakh 'Jai Shri Ram' post cards to Mamata Banerjee-bjp


from mathrubhumi.latestnews.rssfeed http://bit.ly/2XgGe5M
via IFTTT