തിരുവനന്തപുരം: സംസ്ഥാന എക്സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്ങിനെ ജയിൽമേധാവിയായും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യായിരുന്ന എസ്.ആനന്ദകൃഷ്ണനെ എക്സൈസ് കമ്മിഷണറുമായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ആർ. ശ്രീലേഖയെ സോഷ്യൽ പോലീസിങ് ആൻഡ് ട്രാഫിക് എ.ഡി.ജി.പിയാക്കി. കോസ്റ്റൽ സെക്യൂരിറ്റി എ.ഡി.ജി.പിയായിരുന്ന ടോമിൻ തച്ചങ്കരിയെ ബറ്റാലിയൻ എ.ഡി.ജി.പിയാക്കി. എ.ഡി.ജി.പി ട്രെയിനിങ് ബി.സന്ധ്യയെ പോലീസ് അക്കാദമി ഡയറക്ടറാക്കി നിയമിച്ചു. സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയിൽനിന്ന് കെ.പത്മകുമാറിനെ കോസ്റ്റൽ സെക്യൂരിറ്റി എ.ഡി.ജി.പിയാക്കി. ദക്ഷിണ മേഖലാ എ.ഡി.ജിപിയായ മനോജ് എബ്രഹാമിനെ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാക്കി നിയമിച്ചു. എസ്. ആനന്ദകൃഷ്ണന് പകരമാണിത്.ആംഡ് ബറ്റാലിയൻ ഐ.ജിയായിരുന്ന ഇ.ജെ. ജയരാജിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജിയാക്കി നിയമിച്ചിട്ടുണ്ട്. കണ്ണൂർ റെയ്ഞ്ച് ഐ.ജി. എം.ആർ അജിത്കുമാറിനെ ദക്ഷിണമേഖലാ ഐ.ജിയാക്കി. തൃശ്ശൂർ റെയ്ഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായയെ പോലീസ് ആസ്ഥാനത്തേക്കു മാറ്റി. ഇന്റേണൽ സെക്യൂരിറ്റി ഐ.ജി. ജി. ലക്ഷ്മണിനെ സ്‌റ്റേറ്റ് ക്രൈംറെക്കോഡ്‌സ് ബ്യൂറോയിലേക്കു മാറ്റിനിയമിച്ചു. തിരുവന്തപുരം റെയ്ഞ്ച് ഐ.ജി.യായിരുന്ന അശോക് യാദവിനെ ഉത്തര മേഖലയിലേക്കു മാറ്റി. പോലീസ് അക്കാദമി ഐ.ജി.യായ അനൂപ് കുരുവിള ജോണിന് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ അധികച്ചുമതല നൽകി. പോലീസ് ആസ്ഥാനത്തുനിന്ന് ഡി.ഐ.ജി. കെ.സേതുരാമനെ കണ്ണൂർ റെയ്ഞ്ചിലേക്ക് മാറ്റി. കോസ്റ്റൽ സെക്യൂരിറ്റി ഡി.ഐ.ജി. കെ.പി. ഫിലിപ്പിനെ കൊച്ചി എ.സി.പി.യാക്കിയും നിയമിച്ചു.കൊച്ചി കമ്മിഷണർ എസ്. സുരേന്ദ്രനെ തൃശ്ശൂർ റെയ്ഞ്ചിലേക്കും ഇന്റലിജന്റ്‌സ് ഡി.ഐ.ജി. എ.അക്ബറിനെ ഇന്റേണൽ സെക്യൂരിറ്റിയിലേക്കും മാറ്റിനിയമിച്ചു. തിരുവനന്തപുരം കമ്മിഷണറായിരുന്ന സജ്ഞയ്‌കുമാർ ഡുരുദിൻ തിരുവനന്തപുരത്ത് എ.സി.പി.യായി പ്രവർത്തിക്കും. ഇന്റേണൽ സെക്യൂരിറ്റി ഡി.ഐ.ജി. കാളിരാജ് മഹേഷ് കുമാറിനെ എറണാകുളം റെയ്ഞ്ച് ഐ.ജിയുമാക്കി. മറ്റു മാറ്റങ്ങൾ ചുവടെ:മെറിൻ ജോസഫ് (കൊല്ലം സിറ്റി പോലീസ് കമ്മിഷണർ), കെ.ജി. സൈമൺ (കോഴിക്കോട് റൂറൽ എസ്.പി. ) ,രാഹുൽ ആർ.നായർ (എ.ഐ.ജി പോലീസ് ആസ്ഥാനം), വി.കെ.മധു (തൃശ്ശൂർ സിറ്റി കമ്മിഷണർ), യതീഷ് ചന്ദ്ര (എസ്.പി ഹെഡ് ക്വാർട്ടേഴ്‌സ് -സൈബർ കേസുകളുടെ ചുമതല), പ്രതീഷ്‌കുമാർ (കണ്ണൂർ എസ്.പി), ശിവവിക്രം (പാലക്കാട് എസ്.പി ), ടി. നാരായണൻ മലപ്പുറം,) യു. അബ്ദുൽകരീം (എം.എസ്.പി അഡീഷനൽ ചാർജ് കെ.എ.പി. -4), കറുപ്പ് സ്വാമി (എ.എ.ഐജി, പോലീസ് ആസ്ഥാനം), ശിവകാർത്തിക് (എറണാകുളം റൂറൽ എസ്.പി. ), പി.എസ്.സാബു (കോട്ടയം എസ്.പി.), ഹരിശങ്കർ (കൊല്ലം റൂറൽ എസ്.പി. ), മഞ്ജുനാഥ് (വയനാട് എസ്.പി.), പൂങ്കുഴലി (ഡി.സി.പി. ക്രമസമാധാനം കൊച്ചി സിറ്റി ), ഹിമേന്ദ്രനാഥ് (എസ.്പി വിജിലൻസ് തിരുവന്തപുരം ), സാം ക്രിസ്റ്റി ഡാനിയൽ (അഡീഷണൽ എക്സൈസ് കമ്മിഷണർ), എ.വിജയൻ( പ്രിൻസിപ്പൽ, പോലീസ് ട്രെയിനിങ് കോളേജ്), ദേബേഷ് കുമാർ ബെഹ്‌റ( ഐ.ആർ.ബി കമാൻഡന്റ്), ഉമ( കേരളാ പോലീസ് അക്കാദമി), സുജിത് ദാസ് (എസ്.പി റെയിൽവേസ്), ആന്റണി കെ.എം. (ക്രൈംബ്രാഞ്ച് തൃശ്ശൂർ റെയ്ഞ്ച്), കെ.എസ്. വിമൽ( എസ്.എ.പി കമാൻഡന്റ്), സേവ്യർ ടി.എഫ്( എ.ഐ.ജി പബ്ലിക് ഗ്രീവൻസ് ആൻഡ് ലീഗൽ അഫയേഴ്‌സ്).റെയ്ഞ്ചുകളുടെ നേതൃത്വം ഐ.ജിമാരിൽനിന്ന് ഡി.ഐ.ജിമാരിലേക്ക് എത്തി. രണ്ടു മേഖലാ ഐ.ജിമാരും ചുമതലയിൽ വന്നുകഴിഞ്ഞു. പോലീസ് തലപ്പത്തെ മാറ്റത്തിനു ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഇതു സംബന്ധിച്ച ഉത്തരവ് ഇപ്പോഴാണിറങ്ങിയത്.
from mathrubhumi.latestnews.rssfeed http://bit.ly/2EWasUC
via
IFTTT