തലശ്ശേരി: അതിക്രമങ്ങൾ തടയാൻ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ ഉപദേശവുമായി എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. പെൺകുട്ടികൾ സ്കൂളിലേക്കുപോകുമ്പോൾ ബാഗിൽ കുരുമുളകുപൊടിയോ മുളകുപൊടിയോ പേനാക്കത്തിയോ ബാഗിൽ കരുതണമെന്ന് അദ്ദേഹം പറഞ്ഞു. ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.സി.സി.യിലോ സ്റ്റുഡന്റ്സ് പോലീസിലോ അംഗമല്ലാത്തവർ കരാട്ടെയോ കളരിപ്പയറ്റോ പരിശീലിക്കണം. ചെറിയ ശല്യമുണ്ടായാൽ അവിടെത്തന്നെ തീർക്കണം. എല്ലാസ്കൂളുകളിലും വിദ്യാർഥിനികളുടെ പരാതി പരിശോധിക്കാൻ മൂന്നംഗസമിതിയുണ്ടാകണം. മാനസികമോ ശാരീരികമോ ആയ ശല്യമുണ്ടായാൽ പരാതിനൽകാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. പരാതിനൽകാൻ രക്ഷിതാക്കൾക്ക് ചിലപ്പോൾ താത്പര്യംകാണില്ല. ആരെയും ഭയക്കേണ്ടതില്ല. അപമാനിതരായി ജീവിച്ചിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. content highlights:girls should carry knife or chilly powder in bags for self defence says rishiraj singh
from mathrubhumi.latestnews.rssfeed http://bit.ly/2Z9zZkL
via
IFTTT