Breaking

Wednesday, May 22, 2019

ഇരുവൃക്കകളും തകരാറിലായ കെ എസ് യു പ്രവര്‍ത്തകനെ സഹായിക്കാന്‍ എസ് എഫ് ഐ

Photo courtesy: Facebook/Koorachundu Sakhakkal കൂരാച്ചുണ്ട് സഖാക്കൾ പാർട്ടിയുടെയും കൊടിയുടെയും നിറവ്യത്യാസത്തിന് മീതെയാണ് മനുഷ്യത്വത്തിനു സ്ഥാനമെന്ന സന്ദേശവുമായി ആലപ്പുഴയിൽനിന്ന് ഒരു നല്ല വാർത്ത. ഇരുവൃക്കകളും തകരാറിലായ കെ എസ് യു നേതാവിന് ചികിത്സാ സഹായ അഭ്യർഥനയുമായി എസ് എഫ് ഐ. കായംകുളം സ്വദേശിയും കെ എസ് യു കായംകുളം ബ്ലോക്ക് കമ്മറ്റി അംഗവുമായ മുഹമ്മദ് റാഫിക്കുവേണ്ടിയാണ് എസ് എഫ് ഐ രംഗത്തിറങ്ങിയത്. റാഫിക്ക് സഹായം അഭ്യർഥിച്ചു കൊണ്ടുള്ള എസ് എഫ് ഐയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇതിനോടകം വൈറലായിട്ടുണ്ട്. നമ്മുടെ സഹോദരനാണ് എന്ന തലക്കെട്ടോടെകെ എസ് യു ബാൻഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രവും എസ് എഫ് ഐയുടെ പോസ്റ്റിലുണ്ട്. റാഫിയുടെ ഇരുവൃക്കകളുടെയും പ്രവർത്തനം തകരാറിലായിരിക്കുകയാണ്. ഡയാലിസിസ് നടക്കുകയാണെന്നും വൃക്കമാറ്റിവെക്കാനാണ് ഡോക്ടർമാരുടെ നിർദേശമെന്നും കൂരാച്ചുണ്ട് സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നു. സാമ്പത്തികമായി തീർത്തും പിന്നോക്ക അവസ്ഥയിൽ കഴിയുന്ന കുടുംബത്തിന് ശസ്ത്രക്രിയയും തുടർചികിത്സയുമായോ മുന്നോട്ട് പോകാൻ കഴിയില്ല.സ്വന്തം ശാരീരിക പ്രശ്നങ്ങളെ പോലും മറന്ന് അഹോരാത്രം പ്രവർത്തിച്ച ഈ സഹോദരൻ ഇനിയും നമ്മോടൊപ്പം ഉണ്ടാവണം .... ആരോഗ്യവാനായ്.നമ്മുടെ ഓരോരുത്തരുടെയും കരുതലിലാവട്ടെ റാഫിയുടെ ജീവിതം.-കുറിപ്പിൽ പറയുന്നു. റാഫിക്ക് ഒരു വൃക്ക ദാനം ചെയ്യാൻ മുൻ എസ് എഫ് ഐ നേതാവ് ഇ ഷാനവാസും രംഗത്തെത്തിയിട്ടുണ്ട്. കായംകുളം എം എസ് എം കോളേജിലെ മുൻ ചെയർമാനാണ് ഷാനവാസ്. കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കണ്ണൂർ സ്വദേശി രഞ്ജിത്ത്, തിരുവനന്തപുരം സ്വദേശി അജു എന്നിവരും റാഫിക്ക് വൃക്ക ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റാഫിയുടെ ഉമ്മ റയിഹാനത്ത് വീട്ടുജോലിക്കു പോകുന്നതാണ് വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ ഏകവരുമാന മാർഗം. content highlights:sfi to help ksu activist whose both kidneys are damaged


from mathrubhumi.latestnews.rssfeed http://bit.ly/2w9azYa
via IFTTT