Breaking

Wednesday, May 22, 2019

വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പ്രധാനപ്പെട്ട മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾ സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുന്നോടിയായാണ് പ്രധാനമന്ത്രി യോഗം വിളിച്ചതെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെസമ്പദ്ഘടന അടക്കമുള്ളവിവിധ വിഷയങ്ങൾ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് ഇത് ആദ്യമാണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി കാബിനറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൻഡിഎയിലെ വിവിധ കക്ഷികളുടെ നേതാക്കൾക്കായി ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. നൂറു ദിവസത്തേക്കുള്ള പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. Content Highlights:Narendra Modi Meets Top Bureaucrats, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2Hx5gs5
via IFTTT